നടി ബിതാസ്ത സാഹ തൂങ്ങി മരിച്ച നിലയില്‍

Friday February 10th, 2017
2

കൊല്‍ക്കത്ത: ബംഗാളി യുവനടി ബിതാസ്ത സാഹയെ (28) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കസ്ബ ഏരിയയിലെ ഫ്‌ലാറ്റില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ബിതാസ്തയുടെ മൃതദേഹം. കൈകളിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

പ്രണയ നൈരാശ്യമാകാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയനൈരാശ്യം സംബന്ധിച്ച് ഏതാനും ദിവസം മുമ്പ് ബിതാസ്ത ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ഈ സംശയത്തിന് ഇടയാക്കിയത്. എന്നാല്‍, പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

ബിതാസ്തയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്താല്‍ വാതില്‍ തകര്‍ത്താണ് സുഹൃത്തുക്കള്‍ വീടിനുള്ളില്‍ കടന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ബിതാസ്തയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 2016ല്‍ പുറത്തിറങ്ങിയ ബാഞ്ച എലോ ഫിരെയാണ് ബിതാസ്തയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/actress-bitastha-sah-death-hanged">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം