നടന്‍ ബാബുരാജിനെ വെട്ടിയ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

Thursday February 16th, 2017
2

അടിമാലി: കുളം വൃത്തിയാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നടന്‍ ബാബുരാജിനെ വെട്ടിയ പ്രതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇരുട്ടുകാനം സ്വദേശി തറമുട്ടത്തില്‍ സണ്ണിക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.

കഴിഞ്ഞ ദിവസം ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിന് സമീപമുള്ള കുളം വൃത്തിയാക്കുന്നതിനും മറ്റുമായി തൊഴിലാളികളോടൊപ്പം എത്തിയ ബാബുരാജുമായി സണ്ണി വാക്ക് തര്‍ക്കത്തിലായി. കുളം വറ്റിക്കുകയും ഉറവക്കണ്ണുകള്‍ അടക്കുകയും ചെയ്താല്‍ തന്റെ കിണറിലെ വെള്ളം വറ്റുമെന്ന് സണ്ണി ബാബുരാജിനോട് പറഞ്ഞു. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ ബാബുരാജ് തൊഴിലാളികളോട് ജോലി ആരംഭിക്കാന്‍ പറഞ്ഞത് സണ്ണിയെ പ്രകോപിപ്പിച്ചു. ഇതോടെ കൈയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് സണ്ണി ബാബുരാജിനെ വെട്ടുകയായിരുന്നു. നെഞ്ചിലും കൈയ്യിലുമായി വെട്ടേറ്റ ബാബുരാജ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/actor-baburaj-case-kill-attempt-case">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം