ചെറുപ്പക്കാരിലെ ഹൃദയാഘാതം തടയാന്‍ ആറ് മാര്‍ഗങ്ങള്‍

Friday February 6th, 2015
2

Heart attackഹൃദയാഘാതം ഇന്ന് പ്രായഭേദമന്യേ ആര്‍ക്കും ഉണ്ടാകാവുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതിന് കാരണം നമ്മുടെ ജീവിതശൈലിയാണെന്നാണ് ഇന്ത്യാന യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ പറയുന്നത്. ഇതിനെ ചെറുക്കാന്‍ ആറു മാര്‍ഗങ്ങളാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാമത്രെ.

ആറ് സുവര്‍ണ നിയമങ്ങള്‍ എന്നാണ് ഗവേഷകര്‍ ഇതിന് നല്‍കിയിരിക്കുന്ന വിശേഷണം. പുകവലി നിര്‍ത്തുക, ദിവസം ഒരു പെഗ്ഗിനപ്പുറം മദ്യപിക്കാതിരിക്കുക, ശരീരഭാരം വര്‍ധിക്കുന്നത് നിയന്ത്രിക്കുക, ആഴ്ചയില്‍ ഒന്നര മണിക്കൂറെങ്കിലും ശരീരം വിയര്‍ക്കുന്ന തരത്തില്‍ ജോലി ചെയ്യുക, ആഴ്ചയില്‍ ഏഴുമണിക്കൂറിലധികം ടിവി കാണാതിരിക്കുക, എന്നിവയാണ് ഗവേഷകര്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍

ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയാണെങ്കില്‍ 30 മുതല്‍ 40 വയസുവരെ പ്രായമുള്ള സ്ത്രീകളിലെ ഹൃദയാഘാതം 75 ശതമാനത്തോളം തടയാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 70,000ത്തോളം വനിതാ നഴ്‌സുമാരുടെ ജീവിത ശൈലി 20 വര്‍ഷത്തോളം പിന്തുടര്‍ന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അമേരിക്കയില്‍ ഹൃദ്രോഗനിരക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി കുറഞ്ഞുവരികയാണെങ്കിലും, ഈ നിര്‍ദേശങ്ങള്‍ ഹൃദ്രോഗ സാധ്യതയെ വീണ്ടും കുറക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആന്ദ്രെ ചോമിസ്‌റ്റെക് പറഞ്ഞു.

അനാരോഗ്യകരമായ ജീവിത ശൈലികളാണ് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് ചോമിസ്‌റ്റെക് പറയുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട ഗവേഷണത്തിനിടെ, പഠന വിധേയരാക്കിയ 31,691 സ്ത്രീകളില്‍ ഹൃദ്രോഗത്തിന് വഴിവെക്കുന്ന ടൈപ്പ് 2 പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്‌ട്രോളും ഉണ്ടായിരുന്നു. എന്നാല്‍, ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തിയതോടെ ഇവരില്‍ ഹൃദ്രോഗ സാധ്യതകള്‍ കുറഞ്ഞു. 456 പേര്‍ക്കുമാത്രമാണ് ഇക്കാലയളവിനിടെ ഹൃദ്രോഗ ബാധയുണ്ടായത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/9455-heart-attack-prevension-tips">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം