59 അടി ഉയരത്തില്‍ പന്തടിച്ച് മെസ്സിയുടെ അത്ഭുതപ്രകടനം

Sunday January 4th, 2015
2

Lionel Messi playടോക്കിയോ: കാല്‍പന്തുകളിയില്‍ തന്നെ വെല്ലാന്‍ ആളില്ലെന്ന് മുന്‍ ലോക ഫുട്‌ബോളറും അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി വീണ്ടും തെളിയിച്ചു. ജപ്പാനില്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനായി നടത്തിയ പരിപാടിയിലാണ് മെസ്സി തന്റെ മാസ്മരികത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചത്. പന്തടക്കത്തില്‍ തനിക്കുള്ള മിടുക്കാണ് മെസ്സി ഷോയിലൂടെ ഏവര്‍ക്കും കാണിച്ചുതന്നത്.

ഫസ്റ്റ് ടച്ച് മികവ് തെളിയിക്കാനാണ് താരത്തോട് ചാനല്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. 59 അടി (18 മീറ്റര്‍) ഉയരത്തില്‍ (ഏകദേശം ഒരു ആറടി കെട്ടിടത്തിന്റെ ഉയരം) പന്തടിച്ച മെസ്സി അതു നിലത്തു വീഴുംമുമ്പ് നെഞ്ചുകൊണ്ട് സ്വീകരിച്ച് വീണ്ടും വായുവിലേക്ക് ഷോട്ട് തൊടുത്തപ്പോള്‍ കാണികള്‍ അമ്പരന്നു. ഒരു വലിയ കെട്ടിടത്തിന്റെ അടുത്തായി രണ്ടു തൂണുകള്‍ക്കു നടുവില്‍ ലോഹത്തില്‍ തീര്‍ത്ത ദണ്ഡാണ് മെസ്സിക്ക് കടമ്പയായി നല്‍കിയത്. നിലത്തു നിന്ന് പന്തടിച്ച് ഈ ദണ്ഡിനു മുകളിലൂടെ പായിച്ച ശേഷം നിലത്തുവീഴാതെ സ്വീകരിക്കാനാണ് മെസ്സിയോട് ആവശ്യപ്പെട്ടത്. നിറഞ്ഞ പുഞ്ചിരിയോടെ എത്തിയ മെസ്സി ആദ്യ ശ്രമത്തില്‍ തന്നെ ഇത് തനിക്കൊരു വെല്ലുവിളി പോലുമല്ലെന്ന് തെളിയിക്കുകയും ചെയ്തു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/8671-lionel-messi-shoot-out">
Twitter
LinkedIn
English summary
Fantastic play of messi

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം