സൈനുല്‍ ആബിദ് വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Friday January 2nd, 2015
2

RSS JYOTHISHകാസര്‍കോട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കടയില്‍ കയറി പിതാവിന്റെ മടിയില്‍ കുനിച്ചിരുത്തി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയതിന് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ.പി കോളനിയിലെ ജ്യോതിഷി(22)നെയാണ് ഡിവൈ.എസ്.പി ടി പി രഞ്ജിത്ത് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 17 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഗൂഢാലോചന നടത്തിയ മുഖ്യപ്രതി ജ്യോതിഷിനെ മലപ്പുറം-തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ വച്ചാണ് കഴിഞ്ഞ 28ന് പോലിസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞമാസം 15ന് കാല്‍നടയാത്രയായി ഇയാള്‍ ശബരിമലയിലേക്ക് പോയെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കൊലപാതകം നടന്ന 22ന് രാത്രി പത്തിന് ഇയാള്‍ നഗരത്തിലെ ഒരു ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നതായി നേരത്തെ പിടിയിലായ പ്രതികള്‍ പോലിസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അനുമതിയോടെ ജ്യോതിഷിനെ പോലിസ് കസ്റ്റഡിയിലെടുത്തത്.

Abid prakadanam2013 ആഗസ്റ്റില്‍ ഗൂണ്ടാആക്ട് പ്രകാരം അറസ്റ്റ് ചെയ്ത ജ്യോതിഷിനെ ആറുമാസം തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. കൊലപാതകം, വധശ്രമം എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. 2011 ജനുവരി ഒമ്പതിന് മധൂര്‍ ബട്ടംപാറയില്‍ ഇര്‍ഷാദിനെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ്. 2010 ഫെബ്രുവരി ഏഴിന് കറന്തക്കാട്ട് രാജേഷ്, സഹോദരന്‍ അജിത്ത് എന്നിവരെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മന്നിപ്പാടിയില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ജെ.പി കോളനിയിലെ ഷമീമിനേയും സുഹൃത്തിനേയും 2011 സെപ്റ്റംബര്‍ രണ്ടിന് അഹമ്മദ് ജാബിര്‍ എന്നയാളെയും സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ജ്യോതിഷിന്റെ സഹോദരനും തിരുവനന്തപുരത്ത് ഉദ്യോസ്ഥനുമായ യുവാവും മരുമകനും കേസില്‍ പ്രതികളാണ്. ആബിദും ജ്യോതിഷും തമ്മിലുണ്ടായിരുന്ന നിസാര പ്രശ്‌നത്തിന്റെ പേരിലായിരുന്നു ആര്‍.എസ്.എസ് ക്രിമിനല്‍ സംഘത്തെ ഉപയോഗപ്പെടുത്തി പിതാവിന്റെ കണ്‍മുമ്പില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത്. സംഘപരിവാര ബന്ധമുള്ള ചില നേതാക്കളുടെ പേരുകളും കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാരെ പ്രതിചേര്‍ക്കാനോ ചോദ്യം ചെയ്യാനോ പോലിസ് തയ്യാറായിട്ടില്ല. കഴിഞ്ഞ 22ന് രാത്രിയാണ് കാസര്‍കോട് എം.ജി റോഡിലെ സൈനുല്‍ ആബിദീന്റെ പിതാവ് മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ജെ.ജെ ബെഡ് സെന്ററിലെത്തിയ പ്രതികള്‍ സാധനങ്ങള്‍ക്ക് വില ചോദിച്ചശേഷം സൈനുല്‍ ആബിദിനെ പിതാവിന്റെ മടിയിലേക്ക് കുനിച്ചിരുത്തി കുത്തിക്കൊലപ്പെടുത്തിയത്.

കേസിലെ മുഖ്യപ്രതികള്‍ ഇപ്പോഴും കര്‍ണാടകത്തിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പത്തോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. നേരിട്ട് കൊലപാതകത്തില്‍ ബന്ധമുള്ള ഏഴുപേരേയും പ്രതികള്‍ക്ക് ഒത്താശ ചെയ്തതിന് നാലുപേര്‍ക്കെതിരെയും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന് ആറുപേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. നഗരത്തിലും പരിസരങ്ങളിലും നിരന്തരമായി നടക്കുന്ന അക്രമങ്ങളില്‍ സജീവമായി പങ്കെടുക്കാറുള്ള ആര്‍.എസ്.എസ് ക്രിമിനല്‍ സംഘമാണ് ഈ കേസിലും ഉള്‍പ്പെട്ടിട്ടുള്ളത്. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കുന്നത് മംഗലാപുരം കേന്ദ്രീകരിച്ചുള്ള സംഘപരിവാര പ്രവര്‍ത്തകരാണ്്. പ്രകോപനമില്ലാതെ യുവാവിനെ കടയില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ ചില പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവര്‍ക്കെതിരെ മാത്രമാണ് കൊലപാതക കുറ്റം ചുമത്തിയിട്ടുള്ളത്. കതിരൂര്‍ മനോജ് വധക്കേസില്‍ ഉണ്ടായ നടപടി പോലെ ഈ കേസിലും നടപടി വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/8632-abid-murder-rss-arrested">
Twitter
LinkedIn
English summary
Abid murder case: RSS activist arrested

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം