അവിവാഹിതയായ മകള്‍ക്കു പിറന്ന കുഞ്ഞിനെ കൊന്ന വീട്ടമ്മ പിടിയില്‍

Saturday December 27th, 2014
2

Crime fotoകാസര്‍കോട്: അവിവാഹിതയായ മകള്‍ക്കു പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ ഉപേക്ഷിക്കാന്‍ എത്തിയ വീട്ടമ്മയെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. ബായാര്‍ തളങ്കര സ്വദേശി സീത (40) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പൈവളിഗെ സ്വദേശി സുരേഷ് (23)നെയും മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെ ഉപ്പളയിലാണ് സംഭവം.

പതിനെട്ടുകാരിയായ മകള്‍ക്ക് അഞ്ചു ദിവസം മുമ്പ് പിറന്ന ആണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ എത്തിയ സീത പത്തോടി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മടങ്ങുന്നതിനിടെ നാട്ടുകാരില്‍ ചിലര്‍ സംശയം തോന്നി വിവരങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സീതയെ കസ്റ്റഡിയിലെടുത്തു. മകളുമായി അടുപ്പമുണ്ടായിരുന്ന സുരേഷ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് സീത പൊലീസിനു മൊഴിനല്‍കി. അഞ്ചു ദിവസം മുമ്പ് കുമ്പള സഹകരണ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. സീതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി പുഴയില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കരക്കെടുത്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/8482-small-child-murder-house-wife-arrested">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം