ലോകകപ്പ് ഫുട്‌ബോള്‍: 83 പ്രദേശങ്ങള്‍ ശീതീകരിക്കും

Tuesday November 11th, 2014
2

Qatar world cupദോഹ: ലോകകപ്പ് 2022നോടനുബന്ധിച്ച് രാജ്യത്തെ 83 പ്രദേശങ്ങള്‍ ശീതീകരിക്കുമെന്ന് കഹ്‌റമക്കു കീഴിലെ ഇലക്ട്രിസിറ്റി നെറ്റ്‌വര്‍ക്ക് അഫയേഴ്‌സ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുല്ല അലി അല്‍ദിയാബ് വ്യക്തമാക്കി. കാര്‍ബണ്‍ ഡയോക്‌സൈഡ് കുറഞ്ഞ അളവിലും മാസാന്ത ഉപഭോഗ നിരക്ക് 45 ശതമാനമായി ലഘൂകരിച്ചു കൊണ്ടുമുള്ള ശീതീകരണ സംവിധാനമാണ് നടപ്പിലാക്കുന്നത്. വ്യവസായികളെയും പൊതുജനങ്ങളെയും ഈ നൂതന സംവിധാനം ഉപയോഗപ്പെടുത്താന്‍ എങ്ങിനെ പര്യാപ്തമാക്കുമെന്ന കാര്യത്തില്‍ മാത്രമേ ആശങ്കയുള്ളൂവെന്നും അദ്ദേഹം വിശദമാക്കി. ആറാമത് ഏരിയ കൂളിങ് ആന്വല്‍ ഫോറത്തില്‍ പങ്കെടുക്കവെയാണ് ദിയാബ് ഇത് വ്യക്തമാക്കിയത്.

ഫ്‌ളെമിങ് ഗള്‍ഫ് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ ഫോറത്തില്‍ 300ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്നവേറ്റീവ് കൂളിങ് ടെക്‌നിക്‌സ് എന്ന വിഷയത്തിലാണ് ഫോറം നടക്കുന്നത്. പശ്ചിമേഷ്യയില്‍ ശീതീകരണ സംവിധാനം നടപ്പിലാക്കുന്നതിന്റെ വെല്ലുവിളികള്‍, കൂളിങ് രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. 45 ശതമാനം മാത്രം ശീതീകരണ ഉപഭോഗ ചെലവ് വരുന്ന ഈ സംവിധാനം പരിസ്ഥിതി സൗഹൃദം കൂടിയാണ്. ഉപയോഗിക്കാന്‍ എളുപ്പവും കുറഞ്ഞ അറ്റകുറ്റപ്പണികള്‍ മാത്രം വരുന്നതുമാണീ സംവിധാനമെന്ന് ദിയാബ് വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/7916-fifa-world-cup-2022">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം