വിദ്യാഭ്യാസ വകുപ്പിന് സംഘപരിവാര ഭക്തി: കാംപസ് ഫ്രണ്ട്

Wednesday September 3rd, 2014
2

Campusfrontമലപ്പുറം: ബി.ജെ.പി. ഹര്‍ത്താല്‍ പൊതു അവധിയായി കൊണ്ടാടാന്‍ തീരുമാനിച്ച വിദ്യാഭ്യാസവകുപ്പ് സംഘപരിവാര പ്രീണനം നടത്തുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ഹര്‍ത്താലിനു വിദ്യാലയങ്ങള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ച യു.ഡി.എഫ്. സര്‍ക്കാര്‍ പുതിയ ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്.

എന്‍.ഡി.എ. സര്‍ക്കാരിന്റെ കാവിവല്‍ക്കരണ അജണ്ട സംസ്ഥാനത്തു നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സജീവമായ നീക്കമാണു നടത്തുന്നത്.അതിന്റെ മുന്നോടിയാണ് അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം മുഴുവന്‍ വിദ്യാര്‍ഥികളും കാണണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കുലര്‍ അയച്ചത്. പ്രായോഗികത പോലും പരിഗണിക്കാതെയുള്ള ഈ നീക്കം ഉദ്യോഗസ്ഥ വൃന്ദത്തിലെ സംഘപരിവാര ഭക്തിയുടെ ലക്ഷണമാണ്.
ചരിത്ര-വിദ്യാഭ്യാസമേഖലകളിലെ കാവിവല്‍ക്കരണം തകൃതിയായി നടക്കുന്ന ഈ സമയത്ത് മതേതരകേരളം അതിനെ കൂടുതല്‍ ജാഗ്രതയോടെ കാണണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വി എം ഫഹദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ അബ്ദുല്‍ മജീദ്, കെ എ മുഹമ്മദ് ഷമീര്‍, കെ നൂറ, ടി അബ്ദുല്‍ നാസര്‍, ഹനാന്‍ ബിന്‍ത് ജലീല്‍, മുര്‍ഷിദ് ഷമീം സംസാരിച്ചു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/6728-educational-dept-sangis-cfi">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം