വനിതാ ലോകക്കപ്പ് ഗ്രൗണ്ടിനെതിരെ താരങ്ങള്‍

Saturday August 9th, 2014
2

Fifa world cup womenകാനഡ: 2015ലല്‍ വര്‍ഷം കാനഡയില്‍ നടക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകപ്പിനുള്ള ഗ്രൗണ്ടിനെതിരെ താരങ്ങള്‍ രംഗത്ത്. രണ്ടാം നിര കൃത്രിമ ടര്‍ഫ് ഗ്രൗണ്ടൊരുക്കിയ അധികൃതരുടെ നടപടിക്കെതിരെയാണ് അന്താരാഷ്ട്ര താരങ്ങള്‍ നിയമനടപടിക്കൊരുങ്ങുന്നത്. ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും കനേഡിയന്‍ ഫുട്‌ബോള്‍ ഒഫീഷ്യല്‍സിനും എഴുതിയ കത്തില്‍ യു.എസ് ഫുട്‌ബോളര്‍ ആബി വാംബാച്ച് അടക്കമുള്ള താരങ്ങള്‍ ഗുണനിലവാരമില്ലാത്ത ഗ്രൗണ്ട് മാറ്റണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇപ്പോഴുള്ള ഗ്രൗണ്ടില്‍ കളിക്കുന്നത് വേഗത്തില്‍ പരിക്കേല്‍ക്കാന്‍ കാരണമാകുമെന്നും വനിതാ ഫുട്‌ബോളിനെ തരംതാഴ്ത്തുമെന്നുമാണ് കളിക്കാര്‍ ആരോപിക്കുന്നത്. വിവേചനപരവും മനുഷ്യാവകാശം ലംഘിക്കുന്നതുമാണ് ലോകകപ്പ് ഒഫീഷ്യല്‍സിന്റെ നടപടിയെന്നും കളിക്കാര്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് കൃത്രിമ ടര്‍ഫിലാണ് മല്‍സരമെന്ന് കാനഡ പ്രഖ്യാപിച്ചപ്പോഴേ ഇതിനെതിരെ അന്താരാഷ്ട്ര താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 2015 ജൂണ്‍ ആറു മുതല്‍ ജൂലായ് അഞ്ച് വരെ കാനഡയിലെ ആറു വേദികളിലായാണ് 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/6018-fifa-world-cup-women/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം