ഫിഫ റാങ്കിംഗില്‍ ഒന്നാമത് ജര്‍മനി തന്നെ

Thursday July 17th, 2014
2

Germany world cup winnerബ്രസീലിയ: ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ ജര്‍മനി ഒന്നാം സ്ഥാനത്തെത്തി. 20 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ജര്‍മനി ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ജര്‍മനിയോട് ഫൈനലില്‍ പരാജയപ്പെട്ട അര്‍ജന്റീനയാണ് റാങ്കിംഗില്‍ രണ്ടാമതുളളത്. ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ നെതര്‍ലാന്റ് മൂന്നാം സ്ഥാനത്തെത്തി. നേരത്തേ 12ാം സ്ഥാനത്തുണ്ടായിരുന്ന നെതര്‍ലാന്റ് ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് റാങ്കിംഗില്‍ മുന്നേറിയിരിക്കുന്നത്. കൊളംബിയയാണ് നാലാം സ്ഥാനത്തുള്ളത്. ബെല്‍ജിയം അഞ്ചാം സ്ഥാനത്തും ഫ്രാന്‍സ് ആറാം സ്ഥാനത്തും ഇടംനേടി. ലോകകപ്പില്‍ ജര്‍മനിയോട് ദയനീയ പരാജയം നേരിട്ട ബ്രസീല്‍ ഏഴാം സ്ഥാനത്തേക്കിറങ്ങി. ലോകകപ്പിന് മുമ്പ് 16ാം സ്ഥാനത്തുണ്ടായിരുന്ന കോസ്റ്ററിക്ക 12ാം സ്ഥാനത്തേക്ക് കയറി. 7ാം സ്ഥാനത്തുണ്ടായിരുന്ന പോര്‍ച്ചുഗല്‍ 11ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെയിന്‍ പുതിയ റാങ്കിംഗ് പ്രകാരം എട്ടാം സ്ഥാനത്താണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/5275-brazil-first-fifa-ranking">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം