ബ്രസീല്‍ കോച്ച് സ്‌കൊളാരിയെ പുറത്താക്കി

Monday July 14th, 2014
2

Scolari Brazil coachബ്രസീലിയ: ലോകകപ്പിന്റെ സെമി ഫൈനലില്‍ തുല്യതയില്ലാത്ത തരത്തില്‍ തകര്‍ന്നടിഞ്ഞ ടീമിന്റെ പരിശീലകന്‍ ലൂയി ഫിലിപ് സ്‌കൊളാരിയെ ബ്രസീല്‍ പുറത്താക്കി. സ്‌കൊളാരിക്ക് കരാര്‍ പുതുക്കി നല്‍കാന്‍ ബ്രസീല്‍ ഫുട്ബാള്‍ അസോസിയേഷന്‍ വിസമ്മതിച്ചതായാണ് വിവരം. ലൂസേഴ്‌സ് ഫൈനലില്‍ നെതര്‍ലാന്റ്‌സിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്‌കൊളാരി ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു. തന്റെ ഭാവി സംബന്ധിച്ച തീരുമാനം ബി.എഫ്.എക്ക് വിട്ടു കൊടുക്കുന്നതായി ശനിയാഴ്ച കളികഴിഞ്ഞ ശേഷം അദ്ദേഹം പറഞ്ഞിരുന്നു.
സ്‌കൊളാരി സ്ഥാനം രാജിവെച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സെമി ഫൈനലില്‍ ജര്‍മനിക്കെതിരെ ഏകപക്ഷീയമായ 7 ഗോളിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വിയായിരുന്നു ഇത്. മല്‍സരത്തിന് ശേഷം ടീമിന്റെ പരാജയത്തില്‍ സ്‌കൊളാരി മാപ്പു പറഞ്ഞിരുന്നു.

RSS20
Follow by Email
Facebook0
Google+2
http://medianextnews.com/news/5131-brazil-coach-scolar-out/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം