കേരളത്തിലെ പ്രസിദ്ധമായ മുസ്ലിംപള്ളികള്‍ പരിചയപ്പെടാം

By Sangeetha|Tuesday April 21st, 2020

Muslim mosques Keralaകൊച്ചി: കേരള ചരിത്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള സമുദായമാണ് മുസ്ലിംകള്‍. 1921ല്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരെ നടന്ന മലബാര്‍ സമരവുമൊക്കെ മുസ്ലിം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ കേരളത്തിലും ഇസ്ലാം മതം വ്യാപിച്ചിരുന്നതായാണ് ചരിത്ര രേഖകളില്‍ നിന്നു വ്യക്തമാകുന്നത്.
അക്കാലത്ത് തന്നെ മുസ്ലിംകള്‍ക്ക് ആരാധിക്കാന്‍ മസ്ജിദുകളും നിര്‍മ്മിക്കപ്പെട്ടു. ഭാരതീയ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ആദ്യകാലത്തെ മുസ്ലിം പള്ളികളില്‍ ചിലതൊക്കെ നിര്‍മ്മിച്ചിരുന്നത്. ഇതില്‍ പല പള്ളികളും കാഴ്ചക്കാര്‍ക്ക് കൗതുകമായി ഇന്നും നിലനില്‍ക്കുന്നുമുണ്ട്. കാലപ്പഴക്കം കൊണ്ട് നാശം സംഭവിച്ച ചില പള്ളികള്‍ പുതുക്കി പണിതു.
എ.ഡി 629ല്‍ കൊടുങ്ങല്ലൂരിലാണ് ആദ്യത്തെ മുസ്ലീം പള്ളി നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലായി നിരവധി മുസ്ലീം പള്ളികള്‍ ഉണ്ട്. അതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതും ചരിത്ര പ്രാധന്യമുള്ളതുമായ ഏതാനും മസ്ജിദുകളെ പരിചയപ്പെടാം.

-palayam-mosqueപാളയം ജുമാ മസ്ജിദ്
തിരുവനന്തപുരത്തെ പാളയത്താണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇതിന് അരികില്‍ തന്നെ ഒരു ക്രിസ്ത്യന്‍ ദേവാലയവും ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇവിടെ എത്തുന്ന ഏതൊരാളിലും ഏറെ കൗതുകം ഉണ്ടാക്കുന്ന ഒന്നാണ് ഇത്.

centalmahallu jamaath2സെന്‍ട്രല്‍ മഹല്‍ ജുമാ മസ്ജിദ്
എറണാകുളം ജില്ലയിലെ കാവുങ്കരയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. 1927 ഫെബ്രുവരി 19നാണ് ഇവിടെ ആദ്യത്തെ ജുമാ നമസ്‌കാരം നടന്നത്.

vavar-mosque-keralaവാവരു പള്ളി
ശബരിമലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വാവരു പള്ളി. പ്രാചീനകാലം മുതല്‍ത്തന്നെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ വര്‍ത്തിച്ചു വന്നിരുന്ന സൗഹാര്‍ദ്ദത്തിന്റെ അടയാളം കൂടിയാണ് ഇത്. വാവരെക്കുറിച്ച് നിരവധി കഥകളുണ്ട് പ്രചാരത്തില്‍. അയ്യപ്പക്ഷേത്രത്തിന് സമീപത്തായാണ് വാവരുക്ഷേത്രവും. കുരുമുളകാണ് വാവരുസ്വാമിക്കുള്ള പ്രധാന നേര്‍ച്ച.

cheraman-juma-masjidചേരമാന്‍ ജുമാ മസ്ജിദ്
കൊടുങ്ങല്ലൂരിലെ മേത്തലയിലാണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ മസ്ജിദ് ആയാണ് ചേരമാന്‍ ജുമാമസ്ജിദ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. എ ഡി 629ല്‍ മാലിക് ഇബ്‌നു ദിനാര്‍ ആണ് ഈ മസ്ജിദ് നിര്‍മ്മിച്ചത്. ജാതിമത വ്യത്യാസമില്ലാതെ നിരവധി ആളുകളാണ് ഈ മസ്ജിദില്‍ സന്ദര്‍ശനം നടത്തുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ ഈ മസ്ജിദ് പുതുക്കി പണിതിരുന്നു. വീണ്ടും പുതുക്കി നിര്‍മ്മിച്ച മസ്ജിദ് ആണ് ഇപ്പോള്‍ നിലവിലുള്ളത്.

malik-dinar-mosque-in-kerala-india-04മാലിക് ദിനാര്‍ ജുമാ മസ്ജിദ്
ഏറേ ചരിത്ര പ്രാധാന്യമുള്ള മറ്റൊരു മസ്ജിദ് ആണ് മാലിക് ദിനാര്‍ ജുമാ മസ്ജിദ്. കാസര്‍കോട് സ്ഥിതി ചെയ്യുന്ന ഈ മസ്ജിദ് പണികഴിപ്പിച്ചത് മുസ്ലീം സൂഫിവര്യനായ മാലിക് ദിനാറും സംഘവുമാണ്. കേരളത്തിലെ പഴക്കം ചെന്ന മസ്ജിദുകളില്‍ ഒന്നാണ് ഇത്.

muchundi-mosque മുച്ചുന്തിപ്പള്ളി
കോഴിക്കോട് കുറ്റിച്ചിറയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഭാരതീയ ക്ഷേത്ര രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളി കേരളത്തില്‍ ആദ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട മുസ്ലീം പള്ളികളില്‍ ഒന്നാണ്.

mithqalpalli-mosque---kozhikode---kerala-02മിശ്കാല്‍ പള്ളി
കോഴിക്കോട്ടെ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളിയാണ് ഇത്. ഒരു ആരാധന കേന്ദ്രമെന്നതിനേക്കാള്‍ ഉപരി കോഴിക്കോട് എത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കേന്ദ്രവും കൂടിയാണ്് ഈ പള്ളി. എ ഡി 650ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളി 1510ല്‍ പോര്‍ചുഗീസുകാരുടെ ആക്രമണത്തിന് ഇരയായിരുന്നു. കോഴിക്കോട് കുറ്റിച്ചിറയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

thazhathangady jumamasjid1താഴത്തങ്ങാടി ജുമാ മസ്ജിദ്
കോട്ടയത്തെ താഴത്തങ്ങാടിയിലാണ് ഈ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ആയിരം വര്‍ഷത്തിലേറേ പഴക്കമുള്ള ഈ പള്ളി തനത് കേരള വാസ്തുശില്പ ശൈലിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. മീനച്ചിലാറിന്റെ തീരത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കൊത്തുപണികള്‍ ഏറേ പ്രശസ്തമാണ്. നിരവധി സഞ്ചാരികളാണ് ഇത് കാണാന്‍ ഇവിടെ എത്താറുള്ളത്.

ponnani-juma-masjid-02പൊന്നാനി വലിയ ജുമുഅത്ത് പള്ളി
മലബാറിലെ മക്കാ എന്ന് അറിയപ്പെടുന്ന പൊന്നാനിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പൊന്നാനിയിലെ വിനോദ സഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് ക്ഷേത്രത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പള്ളി. കേരളത്തിലെ പ്രശസ്തമായ മുസ്ലീം മതപഠന കേന്ദ്രമായിരുന്ന പൊന്നാനിയിലെ ഈ പള്ളിക്ക് ഏറെ ചരിത്ര പ്രാധാന്യമുണ്ട്.

Mamburam Masjidമമ്പുറം പള്ളി
മലബാറില്‍ നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ പ്രഭവ കേന്ദ്രമായാണ് മമ്പുറം പള്ളി അറിയപ്പെടുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ മമ്പുറം തങ്ങളുടെ ഭരണസിരാ കേന്ദ്രമായിരുന്ന മമ്പുറം പള്ളി ഈയടുത്ത കാലത്താണ് പുതുക്കിപ്പണിതത്. പള്ളിക്കു സമീപമുള്ള മമ്പുറം തങ്ങളുടെ മഖാമിലേക്ക് ദിനംപ്രതി ആയിരങ്ങളാണ് സന്ദര്‍ശനത്തിനെത്തുന്നത്.
Mamburam Maqam

ഇത് ചരിത്രത്തിന്റെ അവസാന വാക്കൊ തെറ്റുകളില്‍ നിന്നു മുക്തമായ വിവരങ്ങളോ ആയിരിക്കില്ലെന്നറിയാം.

ഈ മസ്ജിദുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ അവരുടെ അറിവ് കൂടി കമന്റ് ബോക്‌സില്‍ പങ്കുവയ്ക്കുമല്ലോ!

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം