ചൈനയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങള്‍ വീണ്ടും നിരോധിച്ചു

Tuesday July 1st, 2014
2

China milk productsചെന്നൈ: ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലുല്‍പ്പന്നങ്ങള്‍ ഇന്ത്യ വീണ്ടും നിരോധിച്ചു. പാലില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മെലാമിനിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 2008 ലാണ് ചൈനയില്‍ നിന്നുള്ള പാലുല്‍പ്പന്നങ്ങള്‍ ഇന്ത്യ ആദ്യമായി നിരോധിച്ചത്. ലോകത്ത് മറ്റിടങ്ങളിലും നിരോധിച്ചതിന്റെ ഭാഗമായാണ് അന്ന് ഇന്ത്യയിലും നിരോധിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും നിരോധനം നീട്ടുകയായിരുന്നു. 2008 ല്‍ ഇരുപതോളം രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയില്‍ ഒരു പ്രവിശ്യയിലെ കുട്ടികളില്‍ വൃക്കരോഗം വര്‍ധിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയാണ് മെലാമിന്‍ ആണ് വില്ലന്‍ എന്നു കണ്ടെത്തിയത്. പ്ലാസ്റ്റിക്കിന്റെ വകഭേദമായ മെലാമിന്‍ പാലിന്റെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായാണ് ഉപയോഗിച്ചിരുന്നത്.

മെലാമിന്‍ ഇല്ലെന്ന് ചൈന അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും അത് വിശ്വാസയോഗ്യമല്ലെന്ന കണ്ടെത്തലാണ് വീണ്ടും നിരോധിക്കാന്‍ ഹേതുവായത്. ഇതെ തുടര്‍ന്ന് 2014 ജൂണ്‍ 23 മുതല്‍ 2015 ജൂണ്‍ 23 വരെ നിരോധനം നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഫുഡ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിട്ടി ഒഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് ഇതുസംബന്ധിച്ച മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ചൈനയില്‍ നിന്ന് പാല്‍, പാലുല്‍പ്പന്നങ്ങള്‍, പാല്‍ ചേര്‍ന്ന ചോക്ലേറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്കാണ് നിരോധനം. എന്നാല്‍ മറ്റ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ എത്തുന്നതുപോലെ ചോക്ലേറ്റ് ഉള്‍പ്പടെയുള്ളവയും സംസ്ഥാനത്ത് എത്തുന്നതായും വിവരമുണ്ട്. മറ്റ് രാജ്യങ്ങള്‍ വഴി കടത്തിക്കൊണ്ടുവരുന്ന വിവിധതരം ചൈനീസ് ചോക്ലേറ്റുകളാണ് വിവിധ വില്‍പ്പനകേന്ദ്രങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമുണ്ടെന്നറിയാതെയാണ് ഇവ മാര്‍ക്കറ്റുകളിലെത്തുന്നതെന്നും സൂചനയുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/4788-india-banned-milk-china">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം