കുവൈറ്റില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍

Sunday June 22nd, 2014
2

smtiha thomas fraudകൊച്ചി: കുവൈത്തില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങി നിരവധി പേരെ കബളിപ്പിച്ച കേസില്‍ യുവതി പിടിയിലായി. കൊട്ടാരക്കര എഴുവ അമ്പലത്തും കാല റെനിഭവനില്‍ സ്മിത ജോസിനെയാണ് (33) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. സ്മിത തോമസും ഇവരുടെ ഭര്‍ത്താവും കൂടിയാണ് തട്ടിപ്പ് നടത്തിയത്.
സ്മിത തോമസിന്റെ ഭര്‍ത്താവ് കേസിലെ ഒന്നാം പ്രതി റെനി തോമസ് വിദേശത്തായതിനാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. പാലാരിവട്ടം ജനത റോഡിലെ ഫഌറ്റില്‍ താമസിക്കുന്ന സ്മിതയും ഭര്‍ത്താവും നടത്തിയിരുന്ന ഈഡന്‍ ഗാര്‍ഡന്‍ എന്ന സ്ഥാപനം വഴിയാണ് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്.

അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഈഡന്‍ ഗാര്‍ഡന്‍ മറ്റൊരു സ്ഥാപനത്തിന്റെ മറവിലാണ് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. കുവൈത്തിലെ ആശുപത്രികളില്‍ സ്റ്റാഫ് നഴ്‌സിനെ ആവശ്യമുണ്ടെന്നു പരസ്യം നല്‍കിയാണ് തൊഴില്‍ അന്വേഷകരെ വലയിലാക്കിയിരുന്നത്. ജോലിയന്വേഷിച്ചു വരുന്നവരില്‍ നിന്നു ലക്ഷങ്ങളാണ് വാങ്ങിയിരുന്നത്. ആകെ മൂന്ന് പേരെ മാത്രമാണ് ഇവര്‍ ഇതുവരെ വിദേശത്തേക്ക് അയച്ചത്. പോയ മൂന്നു പേര്‍ക്കും അവിടെ നേഴ്‌സിങ് ജോലി കിട്ടിയില്ലെന്നും വീട്ടു ജോലിയാണ് കിട്ടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/4484-lady-arrested-for-job-fraud">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം