യു.പി തദ്ദേശ തിരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ ആദ്യപട്ടികയില്‍ 25 മുസ്ലിംകള്‍

Monday November 6th, 2017
2

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 25 മുസ്‌ലിംകള്‍. തെക്കന്‍ ജില്ലകളില്‍ നടക്കുന്ന രണ്ട്, മൂന്ന് ഘട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികകള്‍ കൂടി പുറത്തുവരുന്നതോടെ പാര്‍ട്ടി രംഗത്തിറക്കുന്ന മുസ്‌ലിംകളുടെ എണ്ണം കൂടുമെന്നാണ് റിപ്പോര്‍ട്ട്. ലഖ്‌നോ, പ്രതാപ്ഗര്‍, അമേത്തി, ഗാസിപുര്‍, ഉന തുടങ്ങിയ ജില്ലകളിലെ പഞ്ചായത്തുകളിലേക്കും മീറത്ത് മുനിസിപ്പാലിറ്റിയിലേക്കുമാണ് മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ നയത്തിന്റെ ഭാഗമായാണ് സീറ്റ് വിഭജനമെന്ന് പാര്‍ട്ടി വക്താവ് ചന്ദ്രമോഹന്‍ സിങ് പറഞ്ഞു. ചില പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികളെ കൂടി ഇനിയും പ്രഖ്യാപിക്കാനുണ്ട്. കൂടുതല്‍ മുസ്‌ലിംകള്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് കരുതുന്നതെന്ന് വക്താവ് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18692-bjp-up-candi-date-list">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം