പി ജയരാജനെതിരെ യു.എ.പി.എ

Thursday August 31st, 2017
2

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലെ ഇരുപത്തിയഞ്ചാം പ്രതിയായ പി ജയരാജനെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമ(യുഎപിഎ)ത്തിലെ 18 വകുപ്പ് കൂടി സിബിഐ ഉള്‍പ്പെടുത്തി. കതിരൂര്‍ മനോജ് വധക്കേസിലെ മുഖ്യസൂത്രധാരനാണ് പി ജയരാജനെന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

2014 സപ്തംബര്‍ ഒന്നിനാണ് വാനില്‍ സഞ്ചരിക്കുന്നതിനിടെ മനോജിനെ ഒരുസംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലെ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്. ഇതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ആദ്യകുറ്റപത്രത്തില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി വിക്രമനും ഒരു അജ്ഞാതനും ഗൂഢാലോചന നടത്തിയെന്ന് സിബിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ അജ്ഞാതന്‍ ജയരാജനാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18638-uapa-against-cpm-leader-pjayarajan/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം