നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി

Friday July 28th, 2017
2


ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി. 131 എം.എല്‍.എമാരാണ് നിതീഷിന് അനുകൂലമായി വോട്ട് ചെയ്തത്. അതേസമയം, 108 എം.എല്‍.എമാര്‍ നിതീഷിന് എതിരായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മഹാസഖ്യത്തില്‍ നിന്നു പിന്‍മാറി മണിക്കൂറുകള്‍ക്കകം ബിജെപി പിന്തുണയോടെ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ബിജെപിയിലെ സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാറിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം നിതീഷ് കുമാര്‍ പറഞ്ഞു. ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ്. 243 അംഗ നിയമസഭയില്‍ ആര്‍ജെഡിക്ക് 80 അംഗങ്ങളാണുള്ളത്. ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതെയാണ് ബിജെപി മുന്‍ നേതാവ് കൂടിയായ ബിഹാറിന്റെ അധികച്ചുമതലയുള്ള ഗവര്‍ണര്‍ കേസരീനാഥ് ത്രിപാഠി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് അവസരമൊരുക്കിയത്. നിതീഷ് കുമാറിന്റെ ജെഡിയുവിന് 71 അംഗങ്ങളും ബിജെപിക്ക് 53 അംഗങ്ങളുമാണ് സഭയിലുള്ളത്. ബിജെപിയില്‍ നിന്ന് 14 പേര്‍ മന്ത്രിമാരാവുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടു ദിവസത്തെ സമയമാണ് ഗവര്‍ണര്‍ അനുവദിച്ചിട്ടുള്ളത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18612-bihar-cm-nitheesh-kumar-won">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം