ബി.ജെ.പി-സി.പി.എം സംഘര്‍ഷം: തലസ്ഥാനത്ത് നിരോധനാജ്ഞ

Friday July 28th, 2017
2


തിരുവനന്തപുരം: ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിറ്റി പോലീസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. മൂന്ന് ദിവസത്തേക്കാണ് പോലീസ് ആക്ട് പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തില്‍ കൂട്ടം കൂടിനില്‍ക്കുന്നതിനോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനോ അനുവാദമുണ്ടാകില്ല. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങളോ മറ്റ് പൊതുപരിപാടികളോ സംഘടിപ്പിച്ചാല്‍ ക്രിമിനല്‍ കുറ്റമായി കണ്ട് കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം നഗരത്തില്‍ വ്യാപക അക്രമം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു ഈ ആക്രമണം. കൂടാതെ ഏഴ് സിപിഎം, ബിജെപി കൗണ്‍സിലര്‍മാരുടെ വീടിന് നേരെയും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18611-cpm-bjp-clash-144-tvm">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം