ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യമാധവന് നിര്‍ദേശം

Tuesday July 4th, 2017
2

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് നിര്‍ദേശം. മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും സഹതടവുകാരനായിരുന്ന ജിന്‍സണിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കൊച്ചിയില്‍ കാവ്യ താമസിക്കുന്നിടത്ത് അവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ആലുവയിലെ ദിലീപിന്റെ വസതിയില്‍ എത്തിയാണ് പൊലീസ് നിര്‍ദേശം നല്‍കിയത്.

എന്നാല്‍, പൊലീസ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. വീട്ടിലെ ടെലിഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് പതിവായി കോളുകള്‍ എത്താറുണ്ടെന്നും ഇവര്‍ പറയുന്നു. ഏതു അന്വേഷണവുമായും സഹകരിക്കാന്‍ സന്നദ്ധമാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, തെളിവ് ലഭിച്ചാല്‍ ആരെയായാലും അറസ്റ്റ് ചെയ്യുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അന്വേഷണസംഘാംഗങ്ങള്‍ക്ക് ഇടയില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് പറയാന്‍ കഴിയില്ലെന്നും അതൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണസംഘമാണെന്നും ഡി.ജി.പി പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18592-kavya-actress-attacked-case-police">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം