സി.പി.എം ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

Friday June 9th, 2017
2

കോഴിക്കോട്: സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം. ഇന്ത്യന്‍ എക്‌സ്പ്രസ് ഫൊട്ടോഗ്രഫര്‍ എ. സനേഷിന്റെ ക്യാമറ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. ഈ ദൃശ്യം ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമം ഫൊട്ടോഗ്രഫര്‍ പി. അഭിജിത്തിനെയും സി.പി.എമ്മുകാര്‍ കൈയ്യേറ്റം ചെയ്തു. അതിനിടെ കേരള ഭൂഷണത്തിന്റെ ഫൊട്ടോഗ്രഫര്‍ ശ്രീജേഷിനെ മര്‍ദ്ദിക്കുകയും ക്യാമറയിലെ മെമ്മറി കാര്‍ഡ് എടുത്തു കൊണ്ടുപോവുകയും ചെയ്തു.

ജില്ല കമ്മിറ്റി ഓഫിസിനു നേരെ വ്യാഴാഴ്ച അര്‍ധരാത്രിയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് സി.പി.എം കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നേതാക്കള്‍ വാഹനങ്ങള്‍ തടയരുതെന്ന നിര്‍ദേശം നല്‍കിയെങ്കിലും പലയിടത്തും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു ഗതാഗതം തടസപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18584-media-workers-attacked-cpm-harthal">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം