മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ കൂട്ടായ്മ

Thursday May 18th, 2017
2

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന വരുന്നു. ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’ എന്ന പേരിലാണ് സംഘടന നിലവില്‍ വരുന്നത്. മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍, വിധു വിന്‍സന്റ്, പാര്‍വതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെടുന്നത്. സംഘടന നേതൃത്വം വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണും. ഇന്ത്യന്‍ സിനിമയില്‍ ഇത്തരത്തില്‍ വനിതകളുടെ സംഘടന ആദ്യമായാണ് നിലവില്‍ വരുന്നത്.

സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം. അമ്മ, ഫെഫ്ക പോലുള്ള സംഘടനകള്‍ക്കുള്ള ബദലോ ഇത്തരം സംഘടനകളോടുള്ള പ്രതിഷേധമോ അല്ല ഈ കൂട്ടായ്മയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. സൂപ്പര്‍ താരപദവിയിലുള്ള നടിമാര്‍ മുതല്‍ ഏറ്റവും താഴെ തട്ടില്‍ ജോലി ചെയ്യുന്നവര്‍ വരെയുള്ള നടിമാരുടെ മേഖലയാണിത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ഇവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ഇത് ചര്‍ച്ച ചെയ്യാന്‍ ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്നും നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18576-new-orginisation-malayalam-film-women">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം