ഇ.പി.എഫ്ശമ്പള പരിധി ഉയര്‍ത്തുന്നതിനോട് ധനവകുപ്പ് ഉടക്കി

Saturday April 15th, 2017
2

ന്യൂഡല്‍ഹി: ഇ.പി.എഫ് പദ്ധതിയുടെ ശമ്പള പരിധി ഉയര്‍ത്താനുള്ള നീക്കം ധനവകുപ്പിന്റെ ഉടക്കിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായി. മാര്‍ച്ച് 30ന് ചേര്‍ന്ന ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അന്ന് സമയക്കുറവ് കാരണം വിഷയം ചര്‍ച്ചക്കെടുക്കാനായില്ല.
ഇക്കാര്യത്തിലുള്ള പ്രതിഷേധം ട്രസ്റ്റി ബോര്‍ഡിലെ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. വിഷയം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും ചില എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നുമാണ് യൂനിയന്‍ പ്രതിനിധികള്‍ക്ക് മന്ത്രി നല്‍കിയ മറുപടി. നിലവില്‍ ഇ.പി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശമ്പളപരിധി 15,000 രൂപയാണ്. ശമ്പളപരിധി 25,000 ആയി ഉയര്‍ത്തുന്നത് സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഗുണം ചെയ്യും.

ഇ.ഡി.എല്‍.ഐ (എംപ്ലോയീസ് ഡെപോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ്) പ്രകാരമുള്ള മിനിമം ആനുകൂല്യം രണ്ടര ലക്ഷമായി ഉയര്‍ത്താനുള്ള തീരുമാനം ഇ.പി.എഫ് അംഗങ്ങള്‍ക്ക് വലിയ നേട്ടമാണ്. ഇ.പി.എഫ് അംഗമായിരിക്കെ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്കുള്ളതാണ് ഇ.ഡി.എല്‍.ഐ. ഇ.പി.എഫിലെ നിക്ഷേപത്തിന് ആനുപാതികമായാണ് ഈ തുക കണക്കാക്കുക. നിലവില്‍ ഒരു ലക്ഷത്തില്‍ താഴെ രൂപയാണ് മിക്കവര്‍ക്കും ലഭിക്കുന്നത്. 20 വര്‍ഷം ഇ.പി.എഫ് വിഹിതം അടച്ചവര്‍ക്ക് വിരമിക്കുമ്പോള്‍ ഇ.ഡി.എല്‍.ഐ പദ്ധതിയില്‍ നിന്ന് ലോയല്‍റ്റി വിഹിതമായി ഒരു തുക നല്‍കാനും ഇ.പി.എഫ്.ഒ ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു. 5000ത്തില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 30,000 രൂപ, 5000ത്തിനും 10,000ത്തിനുമിടയില്‍ ശമ്പളമുള്ളവര്‍ക്ക് 40,000 രൂപ, 10,000ത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് 50,000 എന്നിങ്ങനെയാണ് ലോയല്‍റ്റി തുക നിശ്ചയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തേക്കാണ് ഇത് നടപ്പാക്കുക. തുടരുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇ.പി.എഫ് നിക്ഷേപത്തിന് 201617 വര്‍ഷത്തില്‍ 8.65 ശതമാനം എന്ന തോതില്‍ പലിശ ലഭിക്കുമെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18534-epf-issue-finan-cial-dept">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം