90കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയില്‍

Friday March 31st, 2017
2

മാവേലിക്കര: 90കാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവിക്കാട് ബിന്ദു ഭവനില്‍ ഗിരീഷ് (23) ആണ് പ്രതി. വീട്ടില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ആണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത്. മൊബൈല്‍ ഫോണ്‍ ഉടമയായ ഗിരീഷിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ ചാര്‍ജ് ചെയ്യുന്നതിനായി ഫോണ്‍ സുഹൃത്തിനെ ഏല്‍പിച്ചെന്നായിരുന്നു മറുപടി. തുടര്‍ന്ന് പൊലീസ് കുരുവിക്കാട് സ്വദേശിയായ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സുഹൃത്തിന് സംഭവവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കണ്ടിയൂരില്‍ വീട്ടില്‍ ഒറ്റക്കായിരുന്ന 90കാരിയെ ഓടിളക്കി അകത്തുകടന്ന് ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനിരയായ വയോധികയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവം കാണാന്‍ മകള്‍ പോയതിനാല്‍ വയോധിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ 6.30 ഓടെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. മാവേലിക്കര ജില്ല ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായതായി തെളിഞ്ഞു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18528-old-age-woman-raped-youth-caches">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം