മലപ്പുറം ഉപതിരഞ്ഞെടുപ്പ്; എസ്.ഡി.പി.ഐ നിലപാട് ഏഴിന്

Friday March 31st, 2017
2

മലപ്പുറം: ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മല്‍സരിപ്പിക്കാത്ത എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ നിലപാട് ഏപ്രില്‍ ഏഴിനകം പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ അരലക്ഷത്തോളം വോട്ടുകള്‍ പെട്ടിയിലാക്കിയ എസ്.ഡി.പി.ഐ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് മലപ്പുറത്തെ രാഷ്ട്രീയ മേഖലയില്‍ ചര്‍ച്ചയായിരുന്നു. വിവിധങ്ങളായ ഊഹോപാഹങ്ങളും എസ്.ഡി.പി.ഐ നിലപാട് സംബന്ധിച്ച് ഉയരുന്നുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഇടത് മുന്നണിയും ലീഗിനെതിരായ പടയൊരുക്കത്തിന് ഇടതിനെ പിന്തുണക്കുകയാണ് എസ്.ഡി.പി.ഐ ചെയ്യുന്നതെന്ന് മുസ്ലിംലീഗും ആരോപണമുന്നയിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് സോഷ്യല്‍മീഡിയയിലും ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. എന്നാല്‍ ഒരു സ്ഥാനാര്‍ഥിക്കും വേണ്ടി പ്രവര്‍ത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് സംബന്ധിച്ച നിലപാട് പിന്നീട് അറിയിക്കുമെന്നുമാണ് എസ്.ഡി.പി.ഐ നേതൃത്വം അണികള്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം.
അതെ സമയം, എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടി കക്ഷികള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുകയാണെന്നും ഇടതിന്റെ മുന്നേറ്റത്തിലുള്ള ഭീതിയാണിത് തെളിയിക്കുന്നതെന്നും സി.പി.എം കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അന്തമായ ലീഗ് വിരോധം മൂലം ഇത്തവണ ഇടത് പാളയത്തില്‍ പാര്‍ട്ടിയെ തളക്കുകയാണ് എസ്.ഡി.പി.ഐ ചെയ്യുന്നതെന്ന് ലീഗണികള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ശക്തമായ മല്‍സരം നടക്കുകയാണെങ്കില്‍ നിര്‍ണായകമായേക്കാവുന്ന വോട്ടിംഗ് പാറ്റേണുള്ള കക്ഷിയാണ് എസ്.ഡി.പി.ഐ. ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് ചര്‍ച്ച ചെയ്യാന്‍ എസ്.ഡി.പി.ഐയുടെ ജില്ലാ-സംസ്ഥാന നേതൃത്വം പ്രത്യേകം യോഗം ചേരുമെന്നാണറിയുന്നത്. ഇതിനു ശേഷം ഏപ്രില്‍ ഏഴിനകം നിലപാട് പരസ്യമായി പ്രഖ്യാപിക്കുമെന്നാണ് ഇതുസംബന്ധിച്ച എസ്.ഡി.പി.ഐ നേതൃത്വം നല്‍കുന്ന സൂചന.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18526-mpm-by-election-sdpi">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം