മലപ്പുറം ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; 17ന് വോട്ടെണ്ണും

Thursday March 9th, 2017
2

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 12നാണ് പോളിങ്. ഏപ്രില്‍ 17ന് ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മാര്‍ച്ച് 23 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 24ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 27. ഇതുസംബന്ധിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 16ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പുറപ്പെടുവിക്കും. മലപ്പുറം സിറ്റിങ് സീറ്റില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീരിലെ ശ്രീനഗര്‍, അനന്ത്‌നാഗ് എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും മലപ്പുറത്തിനൊപ്പം നടക്കും. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുന്ന ഡോ. രാധാകൃഷ്ണന്‍ നഗര്‍ സീറ്റ് അടക്കം 10 അസംബ്ലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ തീയതികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കമീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദേമാജി (അസം), ഭോരങ്ക് (ഹിമാചല്‍ പ്രദേശ്), അതര്‍, ബന്ദേവ (മധ്യപ്രദേശ്), കാന്തിദക്ഷിന്‍ (പശ്ചിമ ബംഗാള്‍), ദോല്‍പുര്‍ (രാജസ്ഥാന്‍), നഞ്ചന്‍കോട്, ഗുണ്ടുല്‍പേട്ട് (കര്‍ണാടക), ഡോ. രാധാകൃഷ്ണന്‍ നഗര്‍ (തമിഴ്‌നാട്), ലിതിപാറ (ജാര്‍ഖണ്ഡ്), അപ്പര്‍ ബര്‍ട്ടക് (സിക്കിം), രജൗറി ഗാര്‍ഡന്‍ (ഡല്‍ഹി) എന്നിവയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ അസംബ്ലി മണ്ഡലങ്ങള്‍.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18467-malapuram-hac-by-election">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം