തലശ്ശേരിയില്‍ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടികൂടി

Tuesday March 7th, 2017
2

തലശേരി: ടെമ്പിള്‍ഗേറ്റിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു. പത്ത് ഐസ്‌ക്രീംബോംബും മൂന്ന് സ്റ്റീല്‍ബോംബുമാണ് ബോംബ്‌സ്‌ക്വാഡും പൊലീസും ചേര്‍ന്നുള്ള തെരച്ചലില്‍ പിടിച്ചത്. ജഗന്നാഥക്ഷേത്രത്തിന് മുന്നിലെ അരയാല്‍ തറക്ക് നൂറ്മീറ്റര്‍ മാറിയുള്ള കുറ്റിക്കാട്ടിനുള്ളിലെ തറക്കുള്ളില്‍ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ഐസ്‌ക്രീംബോംബ്. ഇതിന് സമീപത്തെ മരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്റ്റീല്‍ബോംബുകള്‍.

സമീപദിവസങ്ങളില്‍ നിര്‍മിച്ച മാരകപ്രഹരശേഷിയുള്ളതാണ് ബോംബുകള്‍. ജഗന്നാഥക്ഷേത്ര ഉത്സവം ബുധനാഴ്ച ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തിയത്. തലശേരി പ്രൊബേഷന്‍ എസ്‌ഐ രാജേഷ്, എഎസ്‌ഐ ഹരിദാസന്‍, അരവിന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയായിരുന്നു പരിശോധന.

ആര്‍എസ്എസ് ക്രിമിനല്‍സംഘത്തിന്റെ പ്രധാനതാവളമാണ് ജഗന്നാഥക്ഷേത്ര പരിസരം. ജഗന്നാഥക്ഷേത്രത്തിലെ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളെയടക്കം ആര്‍എസ്എസുകാര്‍ ക്ഷേത്രത്തില്‍ കയറി നേരത്തെ ആക്രമിച്ചിരുന്നു. ക്ഷേത്രത്തിന് സമീപത്തെ സിപിഎം തിരുവങ്ങാട് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കയറി ലോക്കല്‍സെക്രട്ടറിയടക്കമുള്ളവരെ വധിക്കുമെന്ന് ഭീഷണമുഴക്കിയതടക്കമുള്ള സംഭവവുമുണ്ടായിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18458-rss-bomb-tank-caches-kannur">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം