നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചത് ഗൂഡാലോചനയെന്ന് ദിലീപ്

Monday March 6th, 2017
2

തൃശൂര്‍: നടിക്കെതിരായ ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് നടന്‍ ദിലീപ്. കുറ്റക്കാരെ കണ്ടെത്തേണ്ടത് മറ്റാരേക്കാളുമധികം തന്റെ ആവശ്യമാണെന്നും ‘തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം’ പരിപാടിയില്‍ സംസാരിക്കവെ ദിലീപ് പറഞ്ഞു.

തന്റെ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍. തന്റെ പേര് ചേര്‍ത്തുവന്നത് ഒരു ഇംഗ്‌ളീഷ് പത്രത്തിലായിരുന്നു. പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു. സത്യമറിയാതെ തന്റെ ഇമേജ് തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇത്രയധികം ശത്രുക്കള്‍ തനിക്ക് ഉണ്ടെന്ന് അറിയുമായിരുന്നില്ല. മാധ്യമങ്ങളല്ല പ്രേക്ഷകരാണ് തന്നെ വളര്‍ത്തിയതും വലുതാക്കിയതും. അതുകൊണ്ട് കുറ്റവാളിയെ കണ്ടെത്തേണ്ടത് തന്റെ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. സംവിധായകരായ സത്യന്‍ അന്തിക്കാട്, വി.കെ.പ്രേം പ്രകാശ്, നാദിര്‍ഷാ, ഗോപിസുന്ദര്‍, ബിജു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18453-dileep-about-actress-kidnap/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം