ഇടതുസര്‍ക്കാര്‍ വന്ന ശേഷം സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ല; ഖുശ്ബു

Wednesday March 1st, 2017
2

കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം പകല്‍ പോലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്ഥയാണെന്ന് തെന്നിന്ത്യന്‍ നടിയും എ.ഐ.സി.സി വക്താവുമായ ഖുശ്ബു. സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചു വരുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച പ്രതിഷേധ സമരസാക്ഷ്യം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഗാന്ധിജി പറഞ്ഞത് രാത്രി 12ന് ഒരു സ്ത്രീ ഒറ്റക്ക് പുറത്തിറങ്ങി നടക്കുമ്പോഴാണ് രാജ്യം പൂര്‍ണമായി സ്വതന്ത്ര്യമാവുന്നത് എന്നാണ്, എന്നാല്‍ പകല്‍ 12 മണിക്കുപോലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ ഭയപ്പെടുന്ന അവസ്ഥയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടായിരുന്ന കേരളം ക്രിമിനലുകളുടെ സ്വന്തം നാടായി. കൊച്ചിയില്‍ ചലചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെന്ന ബോധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേസ് കൂടുതല്‍ അന്വേഷിക്കേണ്ടെന്ന് പറഞ്ഞത്. സംഭവത്തെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്നു നിര്‍ദേശിക്കേണ്ട സര്‍ക്കാറാണ് പൊലീസിന് പരോക്ഷ സന്ദേശം നല്‍കിയതെന്നും ഖുഷ്ബു പറഞ്ഞു.

ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളോട് സഹതാപത്തിനു പകരം സഹാനുഭൂതിയാണ് കാണിക്കേണ്ടത്. അവരെ കൂടുതല്‍ അപമാനിക്കുന്നതിനു പകരം ഒപ്പം നില്‍ക്കുകയാണ് വേണ്ടത്. ആക്രമിക്കപ്പെട്ട നടി ധൈര്യത്തിന്റെ പ്രതീകമാണെന്നും മറ്റു സ്ത്രീകളും ഈ ധൈര്യം കാണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18428-kushbu-against-ldf-govt">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം