മലപ്പുറം ഉപതിരഞ്ഞെടുപ്പ്; മുള്ളൂക്കര മുഹമ്മദലി സഖാഫി ഇടത് സ്ഥാനാര്‍ഥി

Tuesday February 28th, 2017
2

മലപ്പുറം: ആഗതമാകുന്ന മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മല്‍സരിച്ചേക്കുമെന്ന് സൂചന. സംസ്ഥാന പിന്നാക്കവിഭാഗ കമ്മീഷന്‍ അംഗമായ മുള്ളൂര്‍ക്കര സി.പി.എം സഹയാത്രികനായാണ് അറിയപ്പെടുന്നത്. എ.പി വിഭാഗം സുന്നികളുടെ നേതാവും പ്രഭാഷകനുമായ മുള്ളൂക്കര മല്‍സരിക്കുന്നതിലൂടെ ഈ വിഭാഗത്തിന്റെ സജീവമായ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകുമെന്നാണറിയുന്നത്. കേരള മുസ്ലിംജമാഅത്തിന്റെ പ്രതിനിധിയായിട്ടായിരിക്കും തിരഞ്ഞെടുപ്പില്‍ മുള്ളൂര്‍ക്കര മല്‍സരരംഗത്തെത്തുകയെന്നാണ് സൂചന. ഇതുസംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ ദിവസങ്ങളാല്‍ വമ്പന്‍ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ് മല്‍സരിക്കുമെന്നായിരുന്നു ആദ്യസൂചനകള്‍. പിന്നീടാണ് എ.പി വിഭാഗത്തിന് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ആ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയെന്ന നിലക്ക് മുള്ളൂര്‍ക്കരയെ മല്‍സരിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്. മുസ്ലിംലീഗിലെ കെ പി എ മജീദും സി.പി.എമ്മിലെ ടി കെ ഹംസയും മല്‍സരിച്ച സമയത്ത് മജീദിനെതിരെ എ പി വിഭാഗം നടത്തിയ പ്രചരണ പരിപാടികളായിരുന്നു ടി കെ ഹംസയുടെ വിജയത്തിന് വഴി തെളിച്ചത്. ഇക്കാരണത്താല്‍ തന്നെ ശക്തമായ മല്‍സരമെന്ന നിലക്കാണ് മുള്ളൂര്‍ക്കരയെ മല്‍സരിപ്പിക്കുന്നതെന്നാണ് സൂചന.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18425-malapuram-election-mulloor-kara-ldf">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം