മലപ്പുറം ഉപതിരഞ്ഞെടുപ്പ്; കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ പടയൊരുക്കം

Wednesday February 22nd, 2017
2

മലപ്പുറം: ഇ അഹമ്മദിന്റെ നിര്യാണത്തോടെ ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാവുന്നതു തടയാന്‍ ലീഗിലെ എതിര്‍പക്ഷം കരുനീക്കങ്ങള്‍ ശക്തമാക്കി. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദിനെ പരിഗണിക്കണമെന്ന പുതിയ നിര്‍ദേശവുമായാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം രംഗത്തു വന്നത്. ലോകസഭയിലെത്തുന്ന കുഞ്ഞാലിക്കുട്ടി ഭാവിയില്‍ കേന്ദ്രമന്ത്രിയായി പാര്‍ട്ടിയില്‍ ശക്തനാവുന്നത് തടയാനാണ് എം കെ മുനീറിന്റെയും കെ എം ഷാജിയുടെയും നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ ശ്രമം. ഇതിനിടെ മുംബൈ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് വാരികയില്‍ അഹമ്മദിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക് എന്ന തലക്കെട്ടില്‍ റിപോര്‍ട്ട് വന്നതും ഈ വിഭാഗത്തിന്റെ ശ്രമഫലമാണെന്നും സൂചനയുണ്ട്. ലീഗിലെ ഉന്നതരായ നേതാക്കള്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നു ഫൗസിയയോട് ആവശ്യപ്പെട്ടതായാണറിവ്. ഫൗസിയയെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലിക്കുട്ടിയെ തടയാനാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ നീക്കം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ വീണ്ടും വന്നാല്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയാവുമെന്ന ഭയവും ഈ വിഭാഗത്തിനുണ്ട്.

ഡോ.ഫൗസിയ ഷെര്‍സാദ്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കെ പി എ മജീദ്, പാണക്കാട് മുനവ്വറലി തങ്ങള്‍, ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ എന്നിവര്‍ സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്ന പ്രചരണവും തുടങ്ങിയിട്ടുണ്ട്. ലോക്‌സഭാ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മുസ്്‌ലിംലീഗ് തീരുമാനം എടുക്കുകയോ ആലോചന തുടങ്ങുകയോ ചെയ്തിട്ടില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയായിരിക്കും സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് വാര്‍ത്താലേഖകരെ കണ്ട അദ്ദേഹം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്നും സ്ഥാനാര്‍ഥിത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ ചെയ്താല്‍ മാര്‍ക്ക് കുറയുമെന്നും വിശദീകരിച്ചിരുന്നു. അഹമ്മദിനെപ്പോലെ പ്രഗല്‍ഭനായ ഒരാളെ പാര്‍ലമെന്റിലേക്ക് മലപ്പുറത്ത് നിന്നും അയക്കണമെന്ന അഭിപ്രായം ലീഗില്‍ ഉയര്‍ന്നപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നത്. ചാനല്‍ അഭിമുഖങ്ങളില്‍ ഒരിക്കല്‍കൂടി സംസ്ഥാനത്തെ വ്യവസായ വകുപ്പുമന്ത്രിയാവാന്‍ താനില്ലെന്നു കൂടി കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ അദ്ദേഹം തന്നെയാണ് സ്ഥാനാര്‍ഥിയെന്ന ധാരണയും ശക്തിപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയെ തടയുകയാണ് പാണക്കാട് മുനവ്വറലി തങ്ങളെസ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യവും. പൊതു സ്ഥാനാര്‍ഥി എന്ന നിലയില്‍ മുനവ്വറലി തങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18397-ium-team-against-kunali-kutty">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം