പി സി ജോര്‍ജ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

Wednesday February 22nd, 2017
2

തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. രാവിലെ നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. കേരള ജനപക്ഷം എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. 78 അംഗ പ്രാഥമിക കമ്മിറ്റിയെയും പിസി ജോര്‍ജ് പ്രഖ്യാപിച്ചു.
മതേതരത്വവും അഴിമതി വിരുദ്ധവും മുഖമുദ്രയാക്കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ശബ്ദമായി മാറുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പിസി ജോര്‍ജ് പറഞ്ഞു.പിസി ജോര്‍ജ് തന്നെയാണ് പാര്‍ട്ടിയുടെ ചെയര്‍മാന്‍. തിരുവനന്തപുരത്താണ് പാര്‍ട്ടി ആസ്ഥാനം. അടുത്തവര്‍ഷം കൊച്ചിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാകും പാര്‍ട്ടിക്ക് പൂര്‍ണരൂപം കൈവരുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ പിന്തുണയില്ലാതെ സ്വതന്ത്രനായി മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പിസി ജോര്‍ജ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ നിന്നു വിജയിച്ചത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18394-pc-george-new-poli-tical-parti/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം