കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക്; വേങ്ങരയില്‍ രണ്ടത്താണി മല്‍സരിക്കും

Thursday February 16th, 2017
2

മലപ്പുറം ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ദേശീയ ഖജാന്‍ജിയും സംസ്ഥാന പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലുക്കുട്ടി മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുസ്ലിംലീഗ് ദേശീയ സെക്രട്ടറിമാരായ സിറാജ് സേട്ട്, അബ്ദുസമദ് സമദാനി, അഡ്വ. കെ എന്‍ എ കാദര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി സന്നദ്ധത അറിയിച്ചതോടെ മറ്റു പേരുകളൊക്കെ അപ്രസക്തമാകുകയായിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മല്‍സരിക്കുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ദേശീയ രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള സാധ്യതകള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകില്ലെന്നതും അദ്ദേഹത്തിന് അനുകൂല ഘടകമായാണ് പാര്‍ട്ടി കാണുന്നത്. കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ അദ്ദേഹത്തെ വന്‍ഭൂരിപക്ഷത്തോടെ ജയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലീഗണികള്‍.

അതെ സമയം, നിലവില്‍ വേങ്ങര നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്കു പോയാല്‍ വേങ്ങര നിയോജക മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ആരെ മല്‍സരിപ്പിക്കണമെന്ന കാര്യവും പാര്‍ട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി അനുകൂലിയും പ്രാസംഗികനുമായ അബ്ദുറഹിമാന്‍ രണ്ടത്താണിയെ വേങ്ങരയില്‍ മല്‍സരിപ്പിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ധാരണയത്രെ. ഇക്കാര്യം സംബന്ധിച്ച് അനൗദ്യോഗികമായി രണ്ടത്താണിയെ അറിയിച്ചതായും സൂചനയുണ്ട്. താനൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഇത്തവണ പരാജയപ്പെട്ട രണ്ടത്താണിക്ക് മറ്റു ചുമതലകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അസ്വാരസ്യം പ്രകടിപ്പിക്കാതെ പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച രണ്ടത്താണിയെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാമെന്നതിന് പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പില്ലെന്നാണറിയുന്നത്. ലോകസഭയിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഔദ്യോഗികമായി അംഗീകരിച്ചാല്‍ വേങ്ങര നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചും അന്തിമ തീരുമാനമെടക്കും. അതെ സമയം, ലീഗ് സ്ഥാനാര്‍ഥികളെക്കുറിച്ച് പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുമെന്നും ഇക്കാര്യം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പ്രമുഖ ലീഗ് നേതാവ് പ്രതികരിച്ചു. പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിയെ റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ സഭയിലേക്ക് അയക്കാന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും കര്‍മ്മരംഗത്തിറങ്ങുമെന്നും അദ്ദേഹം മീഡിയനെക്സ്റ്റ് ന്യൂസിനോട് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18379-kunhali-kutti-randathani-vengara">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം