നിയമസഭാ തിരഞ്ഞെടുപ്പ്: യു.പിയില്‍ 65ഉം ഉത്തരാഖണ്ഡില്‍ 68ഉം ശതമാനം പോളിങ്

Thursday February 16th, 2017
2

ഡെറാഡൂണ്‍/ലഖ്‌നോ: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 68 ശതമാനത്തിലേറെ പേര്‍ വോട്ട് ചെയ്തു. 2012ലെ തിരഞ്ഞെടുപ്പില്‍ 66 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 70ല്‍ 69 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിഎസ്പി സ്ഥാനാര്‍ഥി അന്തരിച്ചതിനെ തുടര്‍ന്ന് ചമോലി ജില്ലയിലെ കര്‍ണപ്രയാഗ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്. ഇവിടെ മാര്‍ച്ച് ഒമ്പതിന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് അവസാനിക്കുന്ന സമയം കഴിഞ്ഞിട്ടും ബൂത്തുകള്‍ക്കു മുമ്പില്‍ വരി കാണപ്പെട്ടു. വന്‍ സുരക്ഷാസന്നാഹത്തിന്റെ നടുവിലാണ് വോട്ടെടുപ്പ് നടന്നത്.

അതേസമയം, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 65 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. 11 ജില്ലകളിലായി 67 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടി വെങ്കിടേഷ് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18372-assem-ply-election-up">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം