മലപ്പുറം ഉപതിരഞ്ഞെടുപ്പ്: അഡ്വ. മുഹമ്മദ് റിയാസ് സി.പി.എം സ്ഥാനാര്‍ഥി

Thursday February 9th, 2017
2

മലപ്പുറം: ആഗതമാകുന്ന മലപ്പുറം ലോകസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിയാസ് മല്‍സരിക്കുമെന്ന് സൂചന. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ പി കെ സൈനബയെയാണ് ഇ അഹമ്മദിനെതിരെ ഇടത് മുന്നണി രംഗത്തിറക്കിയിരുന്നത്. ലീഗുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിനെ മറികടക്കാന്‍ ഇത്തവണ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പോരിനിറങ്ങാനാണ് സി.പി.എം തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് ലോകസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മല്‍സരിച്ചിരുന്നയാളാണ് മുഹമ്മദ് റിയാസ്. യുവാക്കള്‍ക്കിടയില്‍ റിയാസിനുള്ള സ്വാധീനവും വ്യക്തിപ്രഭാവവും മലപ്പുറത്ത് ഗുണം ചെയ്യുമെന്നാണ് സി.പി.എമ്മിന്റെ കണക്കു കൂട്ടല്‍. മണ്ഡലത്തില്‍ ഗണ്യമായി സ്വാധീനമുള്ള എ.പി വിഭാഗം സു്ന്നികളുടെ പിന്തുണയും റിയാസിനുണ്ടാകുമെന്നും സി.പി.എം വിശ്വസിക്കുന്നു. ലീഗ് സ്ഥാനാര്‍ഥിയായിരുന്ന കെ പി എ മജീദിനെ പരാജയപ്പെടുത്തിയ ടി കെ ഹംസക്ക് ശേഷം മലപ്പുറത്ത് സി.പി.എം മല്‍സരിപ്പിക്കുന്ന മുസ്ലിംസ്ഥാനാര്‍ഥിയെന്ന പ്രത്യേകതയും റിയാസിനുണ്ട്. അതെ സമയം, മുന്‍ പെരിന്തല്‍മണ്ണ എം.എല്‍.എ വി ശശികുമാറിന്റെ പേരും സ്ഥാനാര്‍ഥിത്വത്തിനായി പരിഗണിക്കുന്നുണ്ടത്രെ.

യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലിംലീഗ് ദേശീയ ഖജാന്‍ജി പി കെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുസ്ലിംലീഗ് ദേശീയ സെക്രട്ടറിമാരായ സിറാജ് സേട്ട്, അബ്ദുസമദ് സമദാനി, യൂത്ത്‌ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ പേരുകള്‍ സ്ഥാനാര്‍തിത്വത്തിനായി ഉയര്‍ന്നിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി മല്‍സരത്തിന് സന്നദ്ധത അറിയിച്ചതോടെ ബാക്കി പേരുകളെല്ലാം അപ്രസക്തമായിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയും റിയാസും ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളായി രംഗത്തെത്തിയാല്‍ രണ്ടു ദേശീയ നേതാക്കള്‍ തമ്മിലുള്ള കടുത്ത മല്‍സരത്തിനായിരിക്കും മലപ്പുറം ഉപതിരഞ്ഞെടുപ്പ് കളമൊരുക്കുക. ഇതോടെ ലീഗിന്റെയും സി.പി.എമ്മിന്റെയും പ്രസ്റ്റീജ് മല്‍സരമായി മലപ്പുറം ഉപതിരഞ്ഞെടുപ്പ് മാറും.

വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോകസഭാ മണ്ഡലം. ഇതില്‍ എല്ലാ മണ്ഡലങ്ങളെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലിംലീഗാണ്. അതെ സമയം, മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ നാമമാത്രമായ ഭൂരിപക്ഷത്തിനാണ് ലീഗ് പ്രതിനിധികള്‍ നിയമസഭയിലേക്ക് കടന്നുകൂടിയത്. പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടം തിരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന് സി.പി.എമ്മും ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള സഹതാപം അനുകൂലമാകുമെന്ന് മുസ്ലിംലീഗും ഉറച്ചു വിശ്വസിക്കുന്ന തിരഞ്ഞെടുപ്പാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പ്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18352-malappuram-election-adv-riyas-cpm">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം