മലപ്പുറം: മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാറിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പ്രശംസിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. കേന്ദ്ര സര്‍ക്കാറിനെയും റാം മനോഹര്‍ ലോഹ്യ ആശുപത്രി അധികൃതരെയും ശക്തമായി വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാക്കളെയും ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെയും പ്രശംസിച്ചും നന്ദി അറിയിച്ചുമാണ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
മോശം ആരോഗ്യസ്ഥിതിയായിരുന്നിട്ടു കൂടി അര്‍ധരാത്രി ആശുപത്രിയിലെത്തി ശക്തമായി പ്രതികരിച്ച സോണിയ ഗാന്ധിക്ക് നന്ദി. ഇ. അഹമ്മദിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ കാണാന്‍ അവസരം നല്‍കിയത് സോണിയ ഗാന്ധിയുടെ ഇടപെടലാണ്. എല്ലാവര്ക്കും യൂത്ത് ലീഗിന്റെ പേരിലും സ്വന്തം പേരിലും നന്ദി അറിയിക്കുന്നതായും മുനവ്വറലി തങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു. മനുഷ്യത്വ രഹിതമായ നടപടി പാര്‍ലമെന്ററി സമിതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
മുനവ്വറലി തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ…