ഭോപാല്‍ ആവര്‍ത്തിക്കുമെന്ന ഭീഷണിയുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍

Sunday January 29th, 2017
2

കല്‍പറ്റ: രാജ്യവ്യാപകമായി ഭോപാല്‍ ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ശോഭാ സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് താക്കീതായാണ് ശോഭയുടെ പ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി ഭോപാല്‍ ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ശോഭ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ബി.ജെ.പിക്കാരെ ചുട്ടുകൊന്നും വെട്ടിക്കൊന്നും സി.പി.എമ്മുകാര്‍ അഴിഞ്ഞാടുമ്പോള്‍ കേരളത്തില്‍ നിന്ന് പോയി സുഖമായി തിരിച്ചുവരാമെന്ന ധാര്‍ഷ്ട്യം പിണറായി അവസാനിപ്പിക്കുന്നതാണ് നല്ലത്.

ഭോപാലില്‍ പോയ പിണറായി നാലുപേര്‍ പ്രതിഷേധിച്ചപ്പോള്‍ പേടിച്ചു വിറച്ച് തിരിച്ചുപോന്നയാളാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയ വേളയില്‍ മറ്റു വകുപ്പുമന്ത്രിമാരും പിണറായിയുമായി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍, ബി.ജെ.പി, ആര്‍.എസ്.എസ് അഖിലേന്ത്യ നേതൃത്വം കേരള ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചപ്പോള്‍ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി മുഖ്യമന്ത്രി തിരിച്ചുപോന്നെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ ക്രമസമാധാനരംഗം തകര്‍ച്ചയിലാണ്. അക്രമങ്ങള്‍ അഴിച്ചുവിടുന്ന സി.പി.എം ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18299-bjp-leader-shoba-against-cm/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം