സന്തോഷ് വധം; ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Saturday January 21st, 2017
2


കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ അണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറു സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ധര്‍മ്മടം സ്വദേശികളായ മിഥുന്‍(26), രോഹിത്(28), പ്രജുല്‍(25), ഷമീം(26), അജേഷ്(28), റിജേഷ്(26) എന്നിവരാണ് അറസ്റ്റിലായത്. പാനൂര്‍ സി.ഐ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബി.ജെ.പി പ്രവര്‍ത്തകന്‍ രജീഷിന്റെ പരാതിയില്‍ നേരെത്തെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സന്തോഷിന് വെട്ടേറ്റത്. അയല്‍വാസികളും പൊലീസും ചേര്‍ന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ മട്ടന്നൂര്‍ സി.ഐ ഷജുജോസഫിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായാണ് അണ്ടലൂരിലെ വീട്ടിലെത്തിച്ചത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18253-santhosh-murder-6-cpm-caches/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം