എയര്‍ഹോസ്റ്റസ് വിമാനത്തില്‍ ഉറങ്ങിയ സംഭവം; പ്രവാസി നേതാവിനെതിരെ നടപടി

Monday January 16th, 2017
2

കൊച്ചി: എയര്‍ഇന്ത്യാ വിമാനത്തില്‍ എയര്‍ഹോസ്റ്റസ് ഉറങ്ങിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രവാസി സംഘടനാ നേതാവിന് എതിരെ എയര്‍ ഇന്ത്യ നിയമ നടപടി ആരംഭിച്ചു. മാപ്പ് പറയുകയും ദൃശ്യങ്ങള്‍ പിന്‍വലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ വക്കീല്‍ നോട്ടീസ് അയച്ചു. അതിനിടെ ജോലി സമയത്ത് ഉറങ്ങിയാല്‍ കര്‍ശന നടപടി എടുക്കുമെന്ന് കാട്ടി ജീവനക്കാര്‍ക്കും എയര്‍ ഇന്ത്യ രേഖാമൂലം മുന്നറിയിപ്പ് നല്‍കി. എയര്‍ ഇന്ത്യയുടെ സര്‍ക്കുലര്‍ മീഡിയവണ്ണാണ് പുറത്തു വിട്ടത്. ജോലി സമയത്ത് വിമാനത്തില്‍ കിടന്ന് ഉറങ്ങിയതായി ആരോപിച്ച് എയര്‍ഹോസ്റ്റസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ കെ എം ബഷീറിന് എതിരെയാണ് എയര്‍ ഇന്ത്യയുടെ നടപടി. 2016 മേയില്‍ നടന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് പോസ്റ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എയര്‍ ഇന്ത്യയുടെ വക്കീല്‍ നോട്ടീസ്.

എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും എയര്‍ഹോസ്റ്റസ് നിയമം ലംഘിച്ചതായി തെളിയിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി ബഷീര്‍ മറുപടിയും അയച്ചു. അതിനിടെയാണ് ജീവനക്കാര്‍ ജോലി സമയത്ത് വിമാനത്തില്‍ കിടന്ന് ഉറങ്ങരുതെന്ന് വ്യക്തമാക്കിയുള്ള എയര്‍ ഇന്ത്യയുടെ സര്‍ക്കുലര്‍ പുറത്ത് വന്നത്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറിലുണ്ട്. എയര്‍ഹോസ്റ്റ് നിയമം ലംഘിച്ചുവെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും ബഷീര്‍ അവകാശപ്പെട്ടു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18218-air-hostess-slept-plane-issue">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം