പൈങ്കിളി നായകന് ഹീറോയിസം കാണിക്കാനാകില്ല; ചാക്കോച്ചനെ പരിഹസിച്ച് സോഷ്യല്‍മീഡിയ

Saturday January 14th, 2017
2

കൊച്ചി: കമലിനെതിരായ ബിജെപിയുടെ നീക്കത്തിനെതിരെ അലന്‍സിയര്‍ ലേ ലോപ്പസ് നടത്തിയ ഒറ്റയാള്‍ പ്രതിഷേധം ചര്‍ച്ചയായ സാഹചര്യത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ അലന്‍സിയറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതെകുറിച്ച് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ കുഞ്ചാക്കോ ബോബനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ തെറിവിളികളുമായി നിരന്നപ്പോള്‍ തന്നെ ചാക്കോച്ചന്‍ ആദ്യ പോസ്റ്റ് പിന്‍വലിച്ചു. അലന്‍സിയറിന് പിന്തുണയര്‍പ്പിച്ചുള്ള ആദ്യ പോസ്റ്റ് പിന്‍വലിച്ചതോടെ കമന്റ് ബോക്‌സില്‍ പ്രതിഷേധമുയര്‍ന്നു. തനിക്ക് സുരേഷ് ഗോപിയും അലന്‍സിയറും കമലും ഇന്ത്യക്കാരാണെന്നും ജനഗണമന എല്ലാ ഇന്ത്യക്കാരെയും പോലെ അഭിമാനം കൊള്ളിക്കുന്നതാണെന്നും വികാരത്തിന്റെ ഭാഗമാണെന്നുമുള്ള പോസ്റ്റുമായാണ് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ തിരിച്ചെത്തിയത്. ഇതോടെ സോഷ്യല്‍മീഡിയ ചാക്കോച്ചനെ ശരിക്കും പെരുമാറി.

പുതിയ പോസ്റ്റ് ഭയത്തില്‍ നിന്നുള്ളതാണെന്നും ചങ്കൂറ്റമുണ്ടെങ്കില്‍ ആദ്യ പോസ്റ്റ് മുക്കാതിരിക്കൂ എന്നും ചിലര്‍ പ്രതികരിച്ചു.
പൈങ്കിളി നായകന് ഹീറോയിസം കാണിക്കാനാകില്ലെന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ നട്ടെല്ല് വേണം ചാക്കോച്ചാ എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

ഇതോടെ രണ്ട് പോസ്റ്റുകളും പിന്‍വലിച്ച് വെള്ളിയാഴ്ച വിശദീകരണ പോസ്റ്റുമായി കുഞ്ചാക്കോ ബോബന്‍ വീണ്ടും രംഗത്തെത്തി. രണ്ടാമത്തെ പോസ്റ്റില്‍ അലന്‍സിയറിനൊപ്പം കമലിനെയും സുരേഷ്‌ഗോപിയെയും പരാമര്‍ശിച്ച കുഞ്ചാക്കോ ബോബന്‍ മൂന്നാമത്തെ പോസ്റ്റില്‍ കമലിനെക്കുറിച്ച് ഒന്നും പറയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്റെ ഒടുവിലത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

‘അലന്‍സിയറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പോസ്റ്റ് ഇടാന്‍ തനിക്ക് ഭയമാണെന്ന് ചിന്തിക്കുന്നവരോട്, ഒരിക്കല്‍ കൂടി, മിസ്റ്റര്‍ അലന്‍സിയര്‍, ബി ആന്‍ ഇന്ത്യന്‍, സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കാത്ത കാലത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് പിന്തുണയുമായി ഞാന്‍ ഉണ്ടായിരുന്നു. സുരേഷേട്ടനോട് എത്രമാത്രം അടുപ്പമുള്ള ആളാണ് ഞാനെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കൂ, നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നപ്പോള്‍ അത് എന്നെയും ബാധിക്കുമെന്നത് നോക്കാതെ പിന്തുണയുമായി വന്ന ആളാണ് ഞാന്‍. തിയേറ്ററിലായാലും മറ്റെവിടെയായാലും ജനഗണമനയെ ആദരിക്കണമെന്നത് എന്നെ ആരും പഠിപ്പിക്കേണ്ടതില്ല. എല്ലാ ഇന്ത്യക്കാരോടും ജയ്ഹിന്ദ്. മറ്റ് മതഭ്രാന്തന്‍മാരോട് ഒന്നും പറയാനില്ല’

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/18206-social-media-against-chakochan">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം