ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതം പേറിയ മുഹമ്മദിന് സോഷ്യല്‍ഫോറം തുണയായി

Saturday January 14th, 2017
2

ദമ്മാം: ശമ്പളവും ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതത്തിലായ കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു. മൂന്നു വര്‍ഷം മുമ്പ് സൗദിയിലെ ഒരു സ്‌പോണ്‍സറുടെ കീഴില്‍ ജോലിക്കു വന്ന മുഹമ്മദ് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി. അവിടെ അഞ്ചു മാസത്തോളം ജോലി ചെയ്തു. ഇതിനിടെ സുഖമില്ലാതാവുകയും തുടര്‍ന്ന് സ്‌പോണ്‍സറോട് എക്‌സിറ്റ് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്‌പോണ്‍സര്‍ എക്‌സിറ് നല്‍കാന്‍ തയാറായില്ല. മാത്രമല്ല ശമ്പളവും ഭക്ഷണവും മരുന്നും ലഭിക്കാതെ റൂമില്‍ ദുരിതമനുഭവിച്ചു വരികയായിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിഭാഗം അംഗവും ദമ്മാം മേഖലാ സെക്രട്ടറിയുമായ മന്‍സൂര്‍ ആലംകോട്ടിനെ സമീപിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. മന്‍സൂര്‍ ആലംകോട്, കുഞ്ഞിക്കോയ താനൂര്‍ എന്നിവര്‍ മുഹമ്മദിന്റെ സ്‌പോണ്‍സറുമായി സംസാരിച്ചപ്പോള്‍ അയ്യായിരം റിയാല്‍ നല്‍കണമെന്നു ആവശ്യപ്പെട്ടു. മൂന്നുമാസത്തോളം സ്‌പോണ്‍സറുമായി നിരന്തര ചര്‍ച്ചകള്‍ക്കൊടുവില്‍ മൂവ്വായിരത്തിയഞ്ഞൂറ് റിയാല്‍ നല്‍കിയാല്‍ എക്‌സിറ്റ് നല്‍കാമെന്ന് സമ്മതിക്കുകയും സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സ്വരൂപിച്ച് നല്‍കിയ സംഖ്യ തൊഴിലുടമക്ക് കൈമാറിയതിനെ തുടര്‍ന്ന് എക്‌സിറ്റ് നല്‍കുകയും ചെയ്തു. മുഹമ്മദിനുള്ള ടിക്കറ്റ് സോഷ്യല്‍ ഫോറം സംസ്ഥാന സെക്രട്ടറി അന്‍സാര്‍ കോട്ടയം, ദമ്മാം മേഖലാ പ്രസിഡന്റ് അഹ്മദ് യൂസുഫ്, സെക്രട്ടറി മന്‍സൂര്‍ തിരുവനന്തപുരം, അദാമ ബ്രാഞ്ച് പ്രസിഡന്റ് റസാഖ് വേങ്ങര എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഇത്തിഹാദ് ഫ്‌ളൈറ്റില്‍ കഴിഞ്ഞ ദിവസം മുഹമ്മദ് നാട്ടിലേക്ക് തിരിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18202-isf-help-for-mohamed/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം