ഹജ്ജ് സബ്‌സിഡി ഒഴിവാക്കണമെന്ന് അസദുദ്ദീന്‍ ഉവൈസി

Friday January 13th, 2017
2

ഹൈദരാബാദ്: ഹാജിമാര്‍ക്ക് ലഭിക്കാത്ത ഹജ്ജ് സബ്‌സിഡി എടുത്തുകളയണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദിന്‍ ഉവൈസി. ഹജ്ജ് സബ്‌സിഡിക്ക് ഉപയോഗിക്കുന്ന തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് നീക്കിവക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.
സാമ്പത്തിക ശേഷിയുള്ള മുസ്‌ലിങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് ഹജ്ജ്. തനിക്ക് ഹജ്ജിന് പോകാന്‍ സര്‍ക്കാര്‍ സബ്‌സിഡി ആവശ്യമില്ലെന്നും ഉവൈസി പറഞ്ഞു. എന്തിനാണ് എന്റെ പേരില്‍ ഏതെങ്കിലും വിമാനക്കമ്പനിക്ക് സബ്‌സിഡി നല്‍കുന്നത്?
സബ്‌സിഡിയുടെ പ്രയോജനം ഹാജിമാര്‍ക്ക് ലഭിക്കുന്നില്ല. സബ്‌സിഡി പണം എയര്‍ ഇന്ത്യയ്‌ക്കോ വിദേശ വിമാനക്കമ്പനികള്‍ക്കോ ആണ് ലഭിക്കുക. ഹജ്ജ് സബ്‌സിഡിക്കായി നീക്കിവക്കുന്ന 450 കോടി രൂപ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും അങ്ങിനെയെങ്കില്‍ രാജ്യത്തിനും മുസ്‌ലിം ജനവിഭാഗത്തിനും കരുത്തേകാന്‍ സഹായകമാകുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉവൈസി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18200-owaisi-about-hajj-sub-sidy/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം