കമലിന്റെ സിനിമയില്‍ നിന്ന് വിദ്യാബാലന്‍ പിന്‍മാറി

Friday January 13th, 2017
2

കൊച്ചി: സാഹിത്യകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന സിനിമയില്‍ നിന്ന് ബോളിവുഡ് നടി വിദ്യാബാലന്‍ പിന്‍വാങ്ങി. സംവിധായകന്‍ കമല്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചിത്രീകരണം ആരംഭിക്കാന്‍ അഞ്ചു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിദ്യബാലന്‍ തന്നെ വിളിച്ച് പിന്‍മാറുന്ന കാര്യം അറിയിച്ചതെന്ന് കമല്‍ പറഞ്ഞു.

കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും ഹാഫ് മൈന്‍ഡഡാണെന്നുമാണ് നടി തന്നെ അറിയിച്ചതെന്ന് കമല്‍ വ്യക്തമാക്കി. ദേശീയഗാന വിവാദത്തെ തുടര്‍ന്ന് സംഘപരിവാര്‍ കമലിനെതിരെ രംഗത്തെത്തിയതോടെ സിനിമയില്‍ നിന്നും വിദ്യബാലന്‍ പിന്‍വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തോട് അടുത്ത വൃത്തങ്ങള്‍ ഈ വാര്‍ത്ത നിഷേധിക്കുകയും ചെയ്തിരുന്നു. കമലിന് അറുപത് ദിവസത്തെ ഡേറ്റാണ് സിനിമയുടെ ചിത്രീകരണത്തിനായി വിദ്യ ബാലന്‍ നല്‍കിയിരുന്നത്. കമലാ സുരയ്യയുടെ സംഭവബഹുലമായ വ്യക്തിത്വവും സാഹിത്യ ജീവിതവുമാണ് ആമിയുടെ പ്രമേയം. അവരുടെ ജീവിതത്തിലും എഴുത്തിലും സംഭവിച്ചിട്ടുള്ള യാഥാര്‍ഥ്യങ്ങളും സാങ്കല്‍പികതയും കൂട്ടിച്ചേര്‍ത്തതാണ് സിനിമയുടെ തിരക്കഥ. വിദ്യക്കൊപ്പം പൃഥ്വിരാജും സിനിമയില്‍ പ്രധാനവേഷം ചെയ്യാമെന്ന് ഏറ്റിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18196-kamal-film-vidhya-balan-back-up">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം