ജിഷ്ണുവിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Wednesday January 11th, 2017
2

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് തൃശൂര്‍ ഡി.വൈ.എസ്.പി ബിജു കെ. സ്റ്റീഫനാണ് അന്വേഷണ ചുമതല. തൃശൂര്‍ റേഞ്ച് ഐ.ജി അജിത് കുമാറാണ് അന്വേഷണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒന്നാംവര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ (18) കോളജ് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയ്ക്ക് ഇടയില്‍ തിരിഞ്ഞു നോക്കിയതിന് അധ്യാപകന്‍ ജിഷ്ണുവിനെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നത്രേ. ഇതില്‍ മനം നൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്.

വിദ്യാര്‍ഥിയുടെ ദുരൂഹ മരണം പാമ്പാടി നെഹ്‌റു കോളജിനെതിരെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കോളജും അനുബന്ധ സ്ഥാപനങ്ങളും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധക്കാര്‍ക്കും കല്ലേറില്‍ ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ടായിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18162-jishnu-death-crime-branch">
Twitter
SHARE0
LinkedIn
English summary
nehru college student jishnu death case will inquiry crime branch

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം