കേരളത്തില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കുന്നു

Friday January 6th, 2017
2

ന്യുഡല്‍ഹി: കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പി ഭരണമോ പ്രതിപക്ഷ സ്ഥാനമോ കയ്യടക്കുകയെന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ കരുനീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസഭയില്‍ എത്തിക്കുന്നതിനാണ് പാര്‍ട്ടി ഇപ്പോള്‍ ആലോചിക്കുന്നതത്രെ. മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനേയും കേന്ദ്ര പദവിയിലേക്ക് പരിഗണിക്കുന്നതായും അറിയുന്നു. കേന്ദ്രമന്ത്രി സ്ഥാനത്തേക്കു മുരളീധരന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും കൂടുതല്‍ സാധ്യത കുമ്മനത്തിനാകുമെന്നാണ് സൂചന. ദേശീയ ജനറല്‍ സെക്രട്ടറിയായോ വൈസ് പ്രസിഡന്റ് പദവിയിലേക്കോ ആയിരിക്കും മുരളീധരനെ പരിഗണിക്കുകയെന്നാണ് ഉന്നത ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഡെയിലി ഇന്ത്യഹൊറാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിലേക്കു മാറ്റുമ്പോള്‍ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടന അനിവാര്യമാകും. സുരേഷ് ഗോപി എം.പി, പി.കെ. കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, പി.എസ്. ശ്രീധരന്‍പിള്ള എന്നിവരുടെ പേരുകള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ധാരണയായിട്ടില്ല.

ഇതിനിടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കുമ്മനത്തെ പ്രസിഡന്റാക്കിയെങ്കിലും പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് കൃഷ്ണദാസ് വിഭാഗമാണെന്ന ആക്ഷേപമാണ് മുരളി വിഭാഗത്തിനുള്ളത്. പി.കെ. കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന്‍, എം.ടി. രമേശ് എന്നിവരുടെ നിയന്ത്രണത്തിലാണ് പാര്‍ട്ടിയെന്നും സംസ്ഥാന പ്രസിഡന്റിനെ പോലും മറികടന്ന് ഇവര്‍ തീരുമാനം എടുക്കുന്നുവെന്നുമാണ് ആക്ഷേപം.
അതെ സമയം, പാര്‍ട്ടിയുടെ പരിപാടികള്‍ അവഗണിച്ചു മുരളി വിഭാഗം സ്വന്തമായി പ്രവര്‍ത്തിക്കുന്നു എന്നു കൃഷ്ണദാസ് വിഭാഗവും ആരോപിക്കുന്നു. സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് മുരളി പക്ഷത്തിന്റെ പരാതിയില്‍ പ്രധാനമായും പറയുന്നത്. സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ജില്ലാ പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ട് അഞ്ചു മാസമായി. ദേശീയ കൗണ്‍സിലിനു മുന്നോടിയായി ചിലര്‍ വ്യാജ രസീത് അടിച്ചു പിരിവു നടത്തിയതു സംബന്ധിച്ച പാര്‍ട്ടി അന്വേഷണവും മുന്നോട്ടു പോയിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് മുരളി വിഭാഗത്തിന്റെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമായതില്‍ ആര്‍എസ്എസും നീരസം അറിയിച്ചിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18097-kummanam-will-elect-central-ministry">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം