പീസ് സ്‌കൂള്‍ ആസ്ഥാനത്ത് പോലിസ് റെയ്ഡ്

Thursday January 5th, 2017
2

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ്സ് പഠിപ്പിച്ചു എന്ന ആരോപണം നേരിടുന്ന പീസ് സ്‌കൂള്‍ ആസ്ഥാനത്ത് പൊലീസ് റെയ്ഡ് നടത്തി. കൊച്ചി സിറ്റി അസി.കമീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട്ടെ പീസ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തിയത്.

അതേസമയം, സ്ഥാപനത്തിന്റെ എം ഡിയും പ്രമുഖ മതപണ്ഡിതനുമായ എം.എം. അക്ബര്‍ വിദേശത്തേക്ക് പോയതായി പൊലീസ് അറിയിച്ചു. കൊച്ചിയിലെ സ്‌കൂളിലേക്ക് വിവാദപുസ്തകം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് എം.എം അക്ബറാണെന്നും ഇത് തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എം.എം അക്ബറിനെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യനും തീരുമാനിച്ചിരുന്നു. എന്നാല്‍ എം.എം.അക്ബര്‍ ഒരു മാസം മുമ്പ് ഖത്തറിലേക്ക് പോയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പുസ്തക പ്രസാധകരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എം.എം. അക്ബര്‍ വിദേശത്തേക്ക് പോയത്. ഈ സാഹചര്യത്തില്‍ അക്ബറിനെ അടുത്ത ദിവസം തന്നെ പൊലീസ് പ്രതി ചേര്‍ക്കും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18091-peace-school-raid-calicut/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം