കാറും ട്രക്കും കൂട്ടിയിടിച്ച് ഡോക്ടറും കുടുംബവുമടക്കം നാലു പേര്‍ മരിച്ചു

Wednesday January 4th, 2017
2
Representational image

കാസര്‍കോട്: ഉപ്പള മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശികളാണ് മരിച്ചത്. കാര്‍ യാത്രികരായ ഡോ. രാമനാരായണന്‍(52), ഭാര്യ വത്‌സല(45), മകന്‍ രഞ്ജിത്(20), രഞ്ജിതിന്റെ സുഹൃത്ത് നിതിന്‍(20) എന്നിവരാണ് മരിച്ചത്. കര്‍ണാടക എ.സി.എന്‍ റാവു ആയുര്‍വേദ കോളജ് വിദ്യാര്‍ഥികളായ രഞ്ജിത്ത്, നിതിന്‍ എന്നിവര്‍ ക്രിസ്മസ് അവധിക്കു ശേഷം കോളജിലേക്കു മടങ്ങുന്നതിനിടെയാണ് ദുരന്തം.

പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തൃശൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും എതിരെ വരികയായിരുന്ന ഷിപ്പിംഗ് കമ്പനിയുടെ കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ സ്വിഫ്റ്റ് കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം