നരേന്ദ്രമോദിയെ പിന്തുണച്ചത് തെറ്റായെന്ന് പി സി ജോര്‍ജ്

Monday January 2nd, 2017
2

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വാര്‍ത്താസമ്മേളനം നടത്തിയത് തെറ്റായിപ്പോയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സൂര്യയുടെ പ്രസംഗമേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടേത് തെറ്റായ പോക്കാണ്. കരിമ്പട്ടികയില്‍പെടുത്തിയ ബ്രിട്ടീഷ് കമ്പനിക്ക് നോട്ട് അച്ചടി നല്‍കിയതിലൂടെ മോദി അഴിമതിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്. അച്ചടിച്ച നോട്ടുകളില്‍ 90 ശതമാനത്തിലധികം തിരിച്ചത്തെിയതോടെ കള്ളപ്പണം തടയാനാകുമെന്ന മോദിയുടെ വാദം പൊളിഞ്ഞു.

നേമത്ത് ഒ. രാജഗോപാലിന്റെ വിജയം പാഴായിപ്പോയെന്ന് ചോദ്യത്തിന് ഉത്തരമായി ജോര്‍ജ് പറഞ്ഞു. നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് അദ്ദേഹം തന്റെ മനസ്സിലെ സവര്‍ണ ഹിന്ദുത്വ ഫാഷിസം പുറത്തുകാണിച്ചെന്നും ജോര്‍ജ് ആരോപിച്ചു. ഉയര്‍ന്ന ജാതിക്കാരനായ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്ത രാജഗോപാല്‍ എന്തുകൊണ്ട് ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പട്ടിക ജാതിക്കാരനായ വി. ശശിക്ക് വോട്ട് ചെയ്തില്ലെന്നും പി.സി ജോര്‍ജ് ചോദിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18052-pc-about-modi-courrency">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം