വിവാഹ വാര്‍ത്തയെക്കുറിച്ച് മഞ്ജുവാര്യര്‍ പ്രതികരിച്ചു

Sunday January 1st, 2017
2

കൊച്ചി: മഞ്ജു വാര്യര്‍ 2017ല്‍ വിവാഹിതയാകുമെന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദിലീപ്-കാവ്യാ മാധവന്‍ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സിനിമാ മംഗളവും പിന്നീട് ഈ റിപ്പോര്‍ട്ടിനെ ആധാരമാക്കി ചില മാധ്യമങ്ങളും മഞ്ജുവിന്റെ വിവാഹം 2017ല്‍ നടക്കുമെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്. തന്നേക്കുറിച്ച് പ്രചരിക്കുന്ന പല വാര്‍ത്തകളും പ്രതികരണം അര്‍ഹിക്കാത്തതാണെന്നാണ് മഞ്ജു വാര്യര്‍ ഇതെക്കുറിച്ച് പ്രതികരിച്ചത്. മഞ്ജു ആത്മഹത്യ ചെയ്യാനൊരുങ്ങിയെന്നും 2017ല്‍ വിവാഹമുണ്ടെന്നും തുടങ്ങിയ വാര്‍ത്തകളോടായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

പ്രതികരണം അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതിനാലാണ് ഇതേക്കുറിച്ചൊന്നും മിണ്ടാതിരിക്കുന്നതെന്ന് മഞ്ജു വാര്യര്‍ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. അഭിനയിക്കാതിരുന്നപ്പോഴും കേരളത്തിലെ ആളുകളുടെ സ്‌നേഹവും പിന്തുണയും തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് മലയാളിയുടെ പ്രിയതാരമായ മഞ്ജു. പുറത്തിറങ്ങുമ്പോള്‍ സങ്കടങ്ങള്‍ വന്ന് പറയാനൊരു ആശ്രയമായിട്ട് പലരും വന്ന് കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. കാല്‍ തൊട്ട് തൊഴാന്‍ വരുന്നവരുണ്ട്. അതിനുള്ള അര്‍ഹതയൊന്നും എനിക്കില്ല. സിനിമയിലെ വിജയപരാജയങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും നടി പറഞ്ഞു.
സോണി ആന്റണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തില്‍ മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമലയും ഈ ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. മോഹന്‍ലാല്‍ ആരാധികയുടെ റോളില്‍ ‘മോഹന്‍ലാല്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലും മഞ്ജു അഭിനയിക്കുന്നുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18034-manju-about-marriage">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം