യൂബര്‍ ടാക്‌സി വിളിച്ച ഗായിക സയനോരയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തി

Friday December 16th, 2016
2

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ യൂബര്‍ ടാക്‌സി വിളിച്ച ഗായിക സയനോരക്കും ടാക്‌സി ഡ്രൈവര്‍ക്കും ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. യൂബര്‍ ടാക്‌സി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ടാക്‌സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.തിരിച്ച് ബഹളം വച്ചപ്പോഴാണ് അവര്‍ പിന്‍വാങ്ങിയത്. തനിച്ച് യാത്ര ചെയ്യുകയായിരുന്ന തനിക്ക് ഒരു സ്ത്രീ എന്ന പരിഗണനപോലും കിട്ടിയില്ലെന്നും സയനോര കൂട്ടിച്ചേര്‍ത്തു.
മുമ്പ്, സൗത്ത് റെയില്‍ വേസ്‌റ്റേഷനില്‍ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവമുണ്ടായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌റ്റേഷനുകളില്‍ നിന്ന് സര്‍വീസ് നടത്തുന്നതില്‍ നിന്ന് ആരെയും വിലക്കിയിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേ പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17893-uber-taxi-threat-auto-singer-sayanora">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം