കുഞ്ഞുങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്ന യുനിസെഫ് പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹം: ഗവര്‍ണര്‍

Wednesday December 14th, 2016
2

unicef-70-annual-label-governorതിരുവനന്തപുരം: ലോക രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യയിലും കേരളത്തിലും യുനിസെഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. യുനിസെഫ് എഴുപതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1946 ഡിസംബര്‍ 11 ന് രൂപീകൃതമായതുമുതല്‍ ദേശീയത, മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ വിവേചനങ്ങള്‍ക്ക് ഉപരിയായി യുനിസെഫ് ലോകവ്യാപകമായി സഹായവും സേവനവും നല്‍കുന്നു. എല്ലാ കുഞ്ഞുങ്ങള്‍ക്കും പ്രതീക്ഷക്കുള്ള അവസരമുണ്ടെന്നാണ് യുനിസെഫ് വിശ്വസിക്കുന്നത്. 1965 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും 1989 ല്‍ സമാധാനത്തിനും നിരായുധീകരണത്തിനും വികസനത്തിനുമുള്ള ഇന്ദിരാഗാന്ധി പുരസ്‌ക്കാരവും യുനിസെഫിന് ലഭിച്ചു. കുടുംബശ്രീ പദ്ധതിയുടെ ഉദ്ഭവവും കേരളം സമ്പൂര്‍ണ്ണ ശിശുസൗഹൃദ ആശുപത്രികളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതും യുനിസെഫ് പദ്ധതികളിലൂടെയാണ്. കുട്ടികളില്‍ രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ കെടുതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ യുനിസെഫ് കുഞ്ഞുങ്ങള്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം, ആരോഗ്യ രക്ഷ എന്നിവ നല്‍കുന്നതില്‍ ശ്രദ്ധ ചെലുത്തുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി.

unicef-70-annualഗവണ്‍മെന്റ്, ജനപ്രതിനിധികള്‍, നീതിന്യായ സംവിധാനം, പൊതു സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സ്വകാര്യമേഖല തുടങ്ങയിവയോടു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ യുനിസെഫ് ശ്രമിക്കുന്നതായി യുനിസെഫ് കേരള- തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു. 1949 ല്‍ രാജ്യത്ത് ആദ്യത്തെ പെന്‍സിലിന്‍ പ്‌ളാന്റ് സ്ഥാപിക്കാന്‍ യുനിസെഫ് പിന്തുണ നല്‍കി. 1950 ല്‍ ഗുജറാത്തില്‍ ആനന്ദിനുവേണ്ടി ആദ്യത്തെ പാല്‍ സംസ്‌ക്കരണ ശാല സ്ഥാപിക്കുന്നതിന് സഹായം നല്‍കുന്നതിലൂടെ ക്ഷീരവിപ്ലവത്തില്‍ പങ്കാളിയായി. വരള്‍ച്ചക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി എഴുപതുകളുടെ അവസാനം പ്രത്യേക ഹാന്‍ഡ് പമ്പുകള്‍ യുനിസെഫ് വികസിപ്പിച്ചു. ഈ സാങ്കേതിക വിദ്യ ഇപ്പോള്‍ 40 രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു. 1985ല്‍ ഏൗശിലമ വിരകളുടെ നിര്‍മാര്‍ജനത്തിനും 2012ല്‍ പോളിയോ നിര്‍മാര്‍ജനത്തിനും യുനിസെഫ് ഗവര്‍ണമെന്റിന് പിന്തുണ നല്‍കി. 2019ല്‍ ഇന്ത്യയെ വെളിയിട വിസര്‍ജന മുക്തമാക്കുക എന്ന പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ വാഷ് എന്ന പേരിലുള്ള ശുചീകരണ പദ്ധതി യുനിസെഫ് സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് സമൂഹത്തിലെ ദുര്‍ബലരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ കുട്ടികളുടെ ആരോഗ്യം, പോഷണം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാസം, അതിക്രമങ്ങള്‍ – ചൂഷണം- ദുരുപയോഗം എന്നിവയില്‍ നിന്നുള്ള സംരക്ഷണം, കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള പങ്കാളിത്തം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിന് യുനിസെഫ് പിന്തുണ നല്‍കുന്ന സംയോജിത ശിശു വികസന പദ്ധതി സഹായകമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി പറഞ്ഞു. ലൈംഗീകാതിക്രമത്തിലും ചൂഷണത്തിലും നിന്ന് പോക്‌സോ നിയമം കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതായും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. യുനിസെഫ് സെലിബ്രിറ്റി സപ്പോര്‍ട്ടര്‍ ഗോപിനാഥ് മുതുകാട്, കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് സുഗത റോയി, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ജെ.എ ജെസീന്ത സംസാരിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17875-governor-about-unicef-activities/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം